x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ളം


Published: February 24, 2026 01:29 AM IST | Updated: February 24, 2026 01:29 AM IST

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സീ​റ്റു​ക​ൾ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കൈ​യ​ട​ക്കി​യ​തോ​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ൽ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം

തൃ​ശൂ​ർ: സീ​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നാ​ട​കീ​യ​സം​ഭ​വ​ങ്ങ​ൾ.

മേ​യ​ർ എ​ത്തു​ന്ന​തി​നു​മു​ന്പേ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ഏ​ഴ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സീ​റ്റു​ക​ൾ കൈ​യ​ട​ക്കി​യ​തോ​ടെ​യാ​ണു സ​ഭ​യി​ൽ പോ​ര് തു​ട​ങ്ങി​യ​ത്. ഇ​രി​ക്കാ​ൻ സീ​റ്റി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ർ​ന്നു യോ​ഗ​ത്തി​നെ​ത്തി​യ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മേ​യ​റും ഭ​ര​ണ​മു​ന്ന​ണി​യു​മാ​ണ് അ​തു ലം​ഘി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണും എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ അ​നീ​സ് അ​ഹ​മ്മ​ദും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വാ​ക്പോ​ര് രൂ​ക്ഷ​മാ​യി. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ഭ​ര​ണ​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ​മാ​ർ​കൂ​ടി ശ​ബ്ദ​മു​യ​ർ​ത്തി​യ​തോ​ടെ ഹാ​ൾ ബ​ഹ​ള​ത്തി​ൽ മു​ങ്ങി.

അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് എ​ൽ​ഡി​എ​ഫ് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പ​ഴ​യ അ​ധി​കാ​ര​ഗ​ർ​വ് കാ​ണി​ക്കാ​ൻ നി​ൽ​ക്ക​രു​തെ​ന്നു​മു​ള്ള മു​തി​ർ​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ബൈ​ജു വ​ർ​ഗീ​സി​ന്‍റെ പ​രാ​മ​ർ​ശം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ചു.

ത​ർ​ക്കം കൈ​വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ അ​ജ​ൻ​ഡ​ക​ൾ പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ച് മേ​യ​ർ യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ കൗ​ണ്‍​സി​ൽ ഹാ​ളി​ന് അ​ക​ത്തും​പു​റ​ത്തു​മാ​യി ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.
പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രെ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഒ​രു​മി​ച്ച് ഇ​രു​ത്ത​ണ​മെ​ന്നു മേ​യ​റോ​ടു പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അം​ഗീ​ക​രി​ക്കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ച​തെ​ന്നു പ്ര​തി​പ​ക്ഷം പ​റ​യു​ന്നു.

പ്ര​തി​പ​ക്ഷം പ​രി​ധി
ലം​ഘി​ക്കു​ന്നു:
മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​ടെ പ​രി​ധി​ക​ൾ ലം​ഘി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തു​ട​രു​ന്ന​തെ​ന്നു മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​രി​ക്കു​ക​യും സീ​റ്റ് ന​ഷ്ട​പ്പെ​ട്ട യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തു യു​ഡി​എ​ഫി​നെ​യാ​ണെ​ന്നു ബോ​ധ്യം​വ​രാ​ത്ത രീ​തി​യി​ലാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ. പ​ത്തു​വ​ർ​ഷ​ത്തെ ധൂ​ർ​ത്തും അ​ഴി​മ​തി​യും ച​ർ​ച്ച​യാ​കു​ന്ന​തും ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തും ഭ​യ​ന്നാ​ണ് ബാ​ലി​ശ​മാ​യ ഇ​രി​പ്പി​ട​പ്ര​ശ്ന​മു​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫ് യോ​ഗം അ​ല​ങ്കോ​ല​മാ​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളെ മു​ന്നി​ൽ നി​ർ​ത്തി ഇ​ച്ഛാ​ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

കൗ​ണ്‍​സി​ൽ പി​രി​ച്ചു​വി​ട്ട​തു
വെ​ല്ലു​വി​ളി: പ്ര​തി​പ​ക്ഷം

തൃ​ശൂ​ർ: പ്ര​ധാ​ന​പ്പെ​ട്ട കൗ​ണ്‍​സി​ൽ അ​ജ​ൻ​ഡ​ക​ൾ ച​ർ​ച്ച​ചെ​യ്യാ​തെ കൗ​ണ്‍​സി​ൽ പി​രി​ച്ചു​വി​ട്ട​തു ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍. 2025-26 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ റി​വൈ​സ്ഡ് ബ​ജ​റ്റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​പി​സി അം​ഗീ​കാ​രം ല​ഭി​ച്ച പ​ട്ടി​ക കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു ന​ൽ​കാ​ത്ത​തു പ്ര​തി​പ​ക്ഷം ചോ​ദ്യം​ചെ​യ്ത​താ​ണു ഭ​ര​ണ​പ​ക്ഷ​ത്തെ ക്ഷു​ഭി​ത​രാ​ക്കി​യ​ത്.

പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ളി​ൽ ന​ട​പ​ടി​യ​ടു​ക്കു​ന്ന​തി​നു​പ​ക​രം ഭ​ര​ണ​ക​ക്ഷി​ക്കു താ​ത്പ​ര്യ​മു​ള്ള പ്രോ​ജ​ക്ടു​ക​ൾ ഡി​പി​സി യോ​ഗ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യും മ​റ്റു പ​ദ്ധ​തി​ക​ൾ റ​ദ്ദു ചെ​യ്യാ​നു​മാ​ണു നീ​ക്കം. ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യാ​തി​രി​ക്കാ​നാ​ണു ഭ​ര​ണ​ക​ക്ഷി​ക​ൾ കൗ​ണ്‍​സി​ലി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്.

ഇ​രി​പ്പി​ടം സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. അ​തു​പ്ര​കാ​രം ഇ​രു​ന്നി​ട്ടും ബോ​ധ​പൂ​ർ​വം അ​ജ​ൻ​ഡ ച​ർ​ച്ച​ചെ​യ്യാ​തെ പാ​സാ​ക്കാ​നാ​ണു ശ്ര​മി​ച്ച​ത്. അ​ജ​ൻ​ഡ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.

Tags : Government-Opposition nattuvishesham local news

Recent News

Up