x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​രി​ന് ഇ​നി സിം​ഗ​പ്പൂ​ർ മോ​ഡ​ൽ ബ​സ് സ്റ്റേ​ഷ​ൻ


Published: February 25, 2026 12:24 AM IST | Updated: February 25, 2026 12:24 AM IST

ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നും എം​സി റോ​ഡും സം​ഗ​മി​ക്കു​ന്ന മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ന്നൂ​രി​ൽ പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്നു. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഗ​താ​ഗ​തമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

15 കോ​ടി രൂ​പ ചെല​വി​ൽ 32,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ദ്യ​മാ​യി ര​ണ്ടു ബ്ലോ​ക്കു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സ​ബ് വേ (​തു​ര​ങ്ക പാ​ത) , ഫ്ര​ണ്ട് ബ്ലോ​ക്കി​ന് സിം​ഗ​പ്പൂ​ർ മോ​ഡ​ൽ മേ​ൽ​ക്കൂ​ര എ​ന്നി​വ പ്ര​ത്യ​ക​ത​ക​ളാ​ണ്.

65 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. ബ​ഥേ​ൽ ജം​ഗ്ഷ​ൻ - റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ​രു​കി​ലാ​ണ് പ്ര​ധാ​ന ബ്ലോ​ക്ക് ഉ​യ​രു​ന്ന​ത്. ഒ​രേ​സ​മ​യം എ​ട്ട് ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം.കു​റ​ഞ്ഞ നി​ര​ക്കി​ൽ താ​മ​സി​ക്കാ​വു​ന്ന ഡോ​ർ​മെ​റ്റ​റി​ക​ൾ. പ്ര​ധാ​ന ഓ​ഫീ​സ്, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ​മു​റി​ക​ൾ, ആ​ധു​നി​ക ശു​ചി​മു​റി​ക​ൾ. ലി​ഫ്റ്റ്, സ്റ്റെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ. ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ക​ട​മു​റി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

എംസി റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് ഈ ​ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. ഹ്ര​സ്വ​സ​മ​യ പാ​ർ​ക്കിം​ഗി​നാ​യി എ​ത്തു​ന്ന ബ​സു​ക​ൾ ഇ​വി​ടെ​യാ​കും ക്ര​മീ​ക​രി​ക്കു​ക. കെ​ട്ടി​ട​ത്തി​ലും ലി​ഫ്റ്റ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

​ര​ണ്ടു ബ്ലോ​ക്കു​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ നാലു മീ​റ്റ​ർ വീ​തി​യു​ള്ള തു​ര​ങ്ക പാ​ത നി​ർ​മി​ക്കു​ന്നു എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. സം​സ്ഥാ​ന​ത്ത് മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നി​ലും ഇ​ല്ലാ​ത്ത ഈ ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ചെ​റി​യ ക​ട​മു​റി​ക​ളും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള വ​ർ​ക്‌ഷോ​പ്പ് ഗാ​രേ​ജ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഒ​ന്നേ​കാ​ൽ ഏ​ക്ക​റോ​ളം വ​രു​ന്ന യാ​ർ​ഡി​ന്‍റെ പ​ര​മാ​വ​ധി സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. ശ​ബ​രി​മ​ല സീ​സ​ണി​ലും മ​റ്റും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന വ​ലി​യൊ​രു മാ​റ്റ​ത്തി​നാ​ണ് ഇ​തി​ലൂ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

Tags : Chengannur now has nattuvishesham local news

Recent News

Up