നിലമ്പൂർ പനയക്കോട് വനമേഖലയിൽ മൈലാടി പാലത്തിന് സമീപം തേക്കുതോട്ടത്തിലുണ്ടായ തീപിടിത്തം അണയ്ക്കുന്ന അഗ്നിരക്ഷാ സേന.
നിലമ്പൂർ: പനയക്കോട് വനമേഖലയിൽ മൈലാടി പാലത്തിന് സമീപം കാട്ടുതീ പടർന്നു. തേക്ക് പ്ലാന്റേഷനിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ 11.30നാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഹെക്ടറോളം വന ഭാഗത്തെ അടിക്കാട് കത്തി നശിച്ചു. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് വനപാലകരെ വിവരമറിയിച്ചത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. ഫിറോസിന്റെ നേതൃത്വത്തിൽ വനപാലകരും നിലന്പൂർ അഗ്നിരക്ഷാ സേനയും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. വേനൽ കടുത്തതോടെ വനമേഖലയിൽ തീപിടിത്ത സാധ്യത വർധിച്ചിരിക്കുകയാണ്.
Tags : Local News Nattuvishesham Malappuram