x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി. കോ​ള​ജി​ലെ ചി​കി​ത്സാനി​ഷേ​ധം: നി​ര്‍​ധ​ന കു​ടും​ബം ദു​രി​ത​ക്ക​ട​ലി​ല്‍


Published: February 22, 2026 10:58 PM IST | Updated: February 22, 2026 10:58 PM IST

സെ​ല്‍​വ​രാ​ജി​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ ചി​കി​ത്സാ രേ​ഖ​ക​ളു​മാ​യി

തൊ​ടു​പു​ഴ: ഗ​വ.​ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാനി​ഷേ​ധ​ത്തി​നി​ര​യാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി മൂ​ന്നാ​ര്‍ ആ​ന​ച്ചാ​ല്‍ ത​ട്ടാ​ത്തി​മു​ക്ക് സ്വ​ദേ​ശി വ​ലി​യത​റ​യി​ല്‍ സെ​ല്‍​വ​രാ​ജ്(69). കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ചി​കി​ത്സ ​ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സെ​ല്‍​വ​രാ​ജി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ‍ ആശ്രയിക്കേണ്ടിവ​ന്ന​ത്.

പ​ക്ഷാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് ജ​നു​വ​രി 28ന് ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സെ​ല്‍​വ​രാ​ജി​ന് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ശ​സ്ത്ര​ക്രി​യ​യ്ക്ക് ല​ഭി​ച്ച ടോ​ക്ക​ണ്‍ ന​മ്പ​ര്‍ 41. ചി​കി​ത്സ ല​ഭി​ക്കാ​ന്‍ കു​റ​ഞ്ഞ​ത് ഒ​ന്ന​ര മാ​സം കാ​ത്തി​രി​‌​ക്കേ​ണ്ടി വ​രും. അ​തി​നാ​ല്‍ ഇ​വി​ടെ ത​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ കൈ​യൊ​ഴി​ഞ്ഞ​തോ​ടെ സെ​ല്‍​വ​രാ​ജും കു​ടും​ബ​വും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു.

പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച രോ​ഗി​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നി​രി​ക്കേ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​വ​രെ അവഗണിച്ചത്. അ​വി​ടെനി​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും അ​യ​ച്ചു. ഇ​വി​ടെ ചി​കി​ത്സാസൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​റു ദി​വ​സ​ത്തി​നുശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വീ​ട്ടി​ലേ​ക്ക് വാ​ഹ​നം ക​യ​റാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ചി​ത്തി​ര​പു​ര​ത്തെ ഹെ​ല്‍​ത്ത് സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെനി​ന്നാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യ​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന സെ​ല്‍​വ​രാ​ജി​ന് 1998ല്‍ ​ര​ണ്ടു ത​വ​ണ ഹൃ​ദ​യാ​ഘാ​ത​വും പി​ന്നാ​ലെ അ​പ​സ്മാ​ര​വും ബാ​ധി​ച്ച​തോ​ടെ ജോ​ലി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​താ​യി. അ​ന്നു​മു​ത​ല്‍ മ​രു​ന്നു​ക​ളു​ടെ പി​ന്‍ബ​ല​ത്തി​ലാ​ണ് സെ​ല്‍​വ​രാ​ജ് ക​ഴി​യു​ന്ന​ത്. ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്കു പോ​യി​രു​ന്ന ഭാ​ര്യ ശാ​ന്ത​മ്മ​യ്ക്ക് ഭ​ര്‍​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നാ​യി ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. കു​ടും​ബ​ത്തി​ന്‍റെ ഏ​കാ​ശ്ര​യ​മാ​യി​രു​ന്ന മ​ക​ന്‍ ഷാ​ജി 2009ല്‍ ​രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച​തോ​ടെ വീ​ട് പ​ട്ടി​ണി​യി​ലാ​യി. സെ​ല്‍​വ​രാ​ജി​ന്‍റെ ചി​കി​ത്സ​ക്കാ​യി ആ​കെ​യു​ള്ള ഏ​ഴു സെ​ന്‍റ് പുരയിടവും വീ​ടും ബാ​ങ്കി​ല്‍ ഈ​ടുവ​ച്ച് എ​ടു​ത്ത തു​ക ഇ​പ്പോ​ള്‍ പ​ലി​ശ​യ​ട​ക്കം ആ​റു ല​ക്ഷ​ത്തി​നു മേ​ലെ​യാ​യി.

പ്ല​സ്ടു​വി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് കു​ടും​ബം നോ​ക്കാ​നി​റ​ങ്ങി​യ 22കാ​ര​നാ​യ കൊ​ച്ചു​മ​ക​ന്‍ ര​ഞ്ജി​ത്ത് ഓ​ട്ടോ ഓ​ടി​ച്ചു കി​ട്ടു​ന്ന​തു മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​കെ​യു​ള്ള വ​രു​മാ​നം. 10ന് ​തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സെ​ല്‍​വ​രാ​ജി​നെ ശ​സ​ത്ര​ക്രി​യ ചെ​യ്‌​തെ​ങ്കി​ലും അ​വ​സ്ഥ മോ​ശ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബി​ല്ലാ​ണ് കി​ട്ടി​യ​ത്. നി​ല​വി​ല്‍ ഒ​രു ല​ക്ഷം മാ​ത്ര​മാ​ണ് അ​ട​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ബാ​ക്കി ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി ശാ​ന്ത​മ്മ പ​റ​യു​ന്നു. മു​ന്നോ​ട്ടു​ള്ള ചി​കി​ത്സ​യ്ക്കാ​യു​ള്ള തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​നി​ര്‍​ധ​ന കു​ടും​ബം.

Tags : Medical Denial nattuvishesham local news

Recent News

Up