x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷം 25മു​ത​ൽ


Published: February 23, 2026 12:21 AM IST | Updated: February 23, 2026 12:21 AM IST

മ​ണ്ണാ​ർ​ക്കാ​ട്: അ​ര​കു​റു​ശ്ശി ഉ​ദ​യ​ർ​കു​ന്ന് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ മ​ണ്ണാ​ർ​ക്കാ​ട് പൂ​രം 25മു​ത​ൽ മാ​ർ​ച്ച് നാ​ലു​വ​രെ ആ​ഘോ​ഷി​ക്കും. ഒ​മ്പ​തു​ദി​വ​സം നീ​ളു​ന്ന പൂ​ര​ത്തി​ന് 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി.​എം. വ്യാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​ത്തോ​ടെ തു​ട​ക്ക​മാ​കും.

എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന് ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ്, മേ​ളം, നാ​ദ​സ്വ​രം എ​ന്നി​വ​യു​ണ്ടാ​വും. വൈ​കു​ന്നേ​രം 5. 30ന് ​താ​യ​മ്പ​ക​യും തു​ട​ർ​ന്ന് കൊ​മ്പ്, കു​ഴ​ൽ​പ​റ്റ്, രാ​ത്രി പ​ത്തി​ന് ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്, മേ​ളം, ഇ​ട​യ്ക്ക് പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് പൂ​രാ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

25ന് ​വൈ​കു​ന്നേ​രം 6. 30ന് ​തി​രു​വാ​തി​ര​ക്ക​ളി തു​ട​ർ​ന്ന് ഏ​ഴി​ന് വാ​ദ്യ​പ്ര​വീ​ണ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം എ​ന്നി​വ ന​ട​ക്കും. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് കൈ​കൊ​ട്ടി​ക്ക​ളി​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ഉ​ണ്ടാ​വും.

26ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, രാ​ത്രി 7. 30ന് ​നൃ​ത്ത​ങ്ങ​ൾ, 27ന് ​ഉ​ച്ച​യ്ക്ക് 2. 30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, 6. 30ന് ​കൊ​ടി​യേ​റ്റം, 28ന് ​ഉ​ച്ച​യ്ക്ക് 2. 30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, രാ​ത്രി 7. 30ന് ​കൊ​ച്ചി​ൻ പ്ര​യാ​ഗ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ, മാ​ർ​ച്ച് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 2. 30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, രാ​ത്രി 7. 30ന് ​നാ​ട​ൻ​പാ​ട്ട്, ചെ​റി​യാ​റാ​ട്ട് ദി​വ​സ​മാ​യ മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് 2. 30ന് ​ഓ​ട്ട​ൻ തു​ള്ള​ൽ, രാ​ത്രി 7. 30ന് ​ചെ​ണ്ട വ​യ​ലിൻ ഫ്യൂ​ഷ​ൻ.

വ​ലി​യാ​റാ​ട്ട് ദി​വ​സ​മാ​യ മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 8. 30ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്, തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ജ​ർ സെ​റ്റ് പ​ഞ്ച​വാ​ദ്യം, രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി​വ​രെ കു​ന്തി​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ ക​ഞ്ഞി​പ്പാ​ർ​ച്ച എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, അ​ഞ്ചി​ന് ഡ​ബി​ൾ നാ​ദ​സ്വ​രം, ആ​റി​ന് ഡ​ബി​ൾ താ​യ​മ്പ​ക, രാ​ത്രി ഒ​മ്പ​തി​ന് പാ​ണ്ടി​മേ​ളം എ​ന്നി​വ​യു​ണ്ടാ​വും. സ​മാ​പ​ന ദി​വ​സ​മാ​യ മാ​ർ​ച്ച് നാ​ലി​നാ​ണ് ചെ​ട്ടി​വേ​ല ന​ട​ക്കു​ക. വൈ​കി​ട്ട് മൂ​ന്നി​ന് യാ​ത്രാ​ബ​ലി , സ്ഥാ​നീ​യ ചെ​ട്ടി​യ​ന്മാ​രെ ആ​ന​യി​ക്ക​ൽ, ദേ​ശ​വേ​ല​ക​ൾ, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര എ​ന്നി​വ​യു​ണ്ടാ​വും.

6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് ആ​റാ​ട്ടും 21 പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ലോ​ടെ സ​മാ​പ​ന​മാ​കു​മെ​ന്നു പൂ​രാ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ച്ചി​ദാ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​പു​രു​ഷോ​ത്ത​മ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​കെ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

Tags : Mannarkkad Pooragosham nattuvishesham local news

Recent News

Up