x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടം ന​ല്‍​കി​യി​ല്ല; യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ല്‍


Published: February 24, 2026 04:51 AM IST | Updated: February 24, 2026 04:51 AM IST

ഇ​ര​വി​പു​രം: പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​തി​ലു​ള​ള വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പു​ന്ത​ല​ത്താ​ഴം പ​ഞ്ചാ​യ​ത്തു​വി​ള ച​രു​വി​ള വീ​ട്ടി​ല്‍ തൊ​ണ്ടു​ക്കു​ഴി അ​ച്ചു എ​ന്നു വി​ളി​ക്കു​ന്ന സു​ധി​ന്‍ ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​യ​ത്തി​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

പ​ണം ക​ടം ന​ല്‍​കാ​ത്ത​തി​നു​ള്ള വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ വെ​ട്ടു​ക്ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന്‍റെ വ​ല​ത്‌​കൈ​ക്കു പ​രി​ക്കു​പ​റ്റി.

ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​തി​നു​മു​മ്പും ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ കാ​പ്പ നി​യ​മ​പ്ര​കാ​ര​വും ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഇ​ര​വി​പു​രം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഓ​മാ​രാ​യ ഷാ​ന്‍ അ​ലി, അ​ല്‍​സോ​ഫീ​ര്‍, അ​നീ​ഷ്, ദീ​പു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Man arrested attacking young man

Recent News

Up