x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​ശ്രീ ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മാ​ര​ക അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു


Published: February 23, 2026 12:36 AM IST | Updated: February 23, 2026 12:36 AM IST

പ​ത്മ​ശ്രീ ഗോ​പി​നാ​ഥ​ൻ​നാ​യ​ർ സ്മാ​ര​ക അ​വാ​ർ​ഡ് അ​ഖി​ലേ​ന്ത്യാ ഗാ​ന്ധി​സ്മാ​ര​കം​നി​ധി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര റാ​ഹി​ക്കു സ​മ്മാ​നി​ക്കു​ന്നു.

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ച​തു​ർ​ദി​ന ക്യാ​മ്പി​ൽ മൂ​ന്നാം​ദി​വ​സം പ​ത്മ​ശ്രീ ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മാ​ര​ക​അ​വാ​ർ​ഡ് അ​ഖി​ലേ​ന്ത്യാ ഗാ​ന്ധി​സ്മാ​ര​കം​നി​ധി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര റാ​ഹി​ക്കു സ​മ്മാ​നി​ച്ചു. ഗാ​ന്ധി​യ​ൻ ചി​ന്താ​ധാ​ര​യു​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണ​ത്തി​ന് 50,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് ഗോ​പി​നാ​ഥ​ൻ​നാ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്.

അ​ഖി​ലേ​ന്ത്യാ ഗാ​ന്ധി സ്മാ​ര​ക​നി​ധി സെ​ക്ര​ട്ട​റി സ​ഞ്ജ​യ്‌ സിം​ഗ, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഗോ​പാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ, എം.​വി.​ആ​ർ. മേ​നോ​ൻ, ബി​നു മ​രു​വ​ത്തൂ​ർ, അ​ഡ്വ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി സ്മാ​ര​ക നി​ധി കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ഡ്വ.​പി.​എ. ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ത​രി​പ്പി​ച്ചു.
ഇ​ന്നു​രാ​വി​ലെ പ​ത്തി​നു ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.

Tags : Padma Shri Gopinathan Nair nattuvishesham local news

Recent News

Up