x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ക​നാ​ലി​ല്‍​വീ​ണു


Published: February 25, 2026 01:44 AM IST | Updated: February 25, 2026 01:44 AM IST

ആ​ളൂ​ര്‍ പ​റ​മ്പി​റോ​ഡി​നു​സ​മീ​പം ക​നാ​ലി​ല്‍​വീ​ണ സ്‌​കൂ​ട്ട​ര്‍.

ആ​ളൂ​ര്‍: കൊ​ട​ക​ര - മാ​ള റോ​ഡി​ലെ ആ​ളൂ​ര്‍ പ​റ​മ്പി​റോ​ഡി​നു സ​മീ​പം സ്‌​കൂ​ട്ട​ര്‍ ക​നാ​ലി​ലേ​യ്ക്കു​വീ​ണ് യു​വ​തി​ക്കും മ​ക​നും പ​രി​ക്കേ​റ്റു.

പാ​ലി​യേ​ക്ക​ര സ്വ​ദേ​ശി​നി ബ്ലെ​റ്റി(30), മ​ക​ന്‍ ഇ​ഷാ​ന്‍(​ആ​റ്) എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.40 ഓ​ടെ​യാ​ണ് അ​പ​ക​ടം. മാ​ള തു​മ്പ​ര​ശേ​രി​യി​ല്‍​നി​ന്ന് ആ​ളൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്ക് മ​ക​നൊ​പ്പം വ​രി​ക​യാ​യി​രു​ന്ന യു​വ​തി ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ക​നാ​ലി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് ഇ​വ​രെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​യ്ക്കു​മാ​റ്റി. ക​നാ​ലി​ല്‍ വെ​ള്ള​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് യു​വ​തി​യേ​യും കു​ട്ടി​യേ​യും ര​ക്ഷി​ക്കാ​ന്‍​ക​ഴി​ഞ്ഞ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ആ​ളൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Tags : The scooter nattuvishesham local news

Recent News

Up