x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ക്കൊ​മ്പ് മോ​ഷ​ണം: 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്


Published: February 24, 2026 04:23 AM IST | Updated: February 24, 2026 04:23 AM IST

പേ​രൂ​ര്‍​ക്ക​ട: ആ​ന​ക്കൊ​മ്പ് മോ​ഷ​ണം ന​ട​ന്നു 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു യാ​തൊ​രു സൂ​ച​ന​യു​മി​ല്ലാ​തെ പോ​ലീ​സ്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ​തി​വു പ​ല്ല​വി.

ഫെ​ബ്രു​വ​രി 11നാ​ണു പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍​നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ള്‍ മോ​ഷ​ണം​പോ​യ വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ര​ണ്ടു​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ള്‍ അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍​നി​ന്നു കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​നു ക​ര​സേ​നാ മേ​ധാ​വി​യു​ടെ ക​മ​ന്‍​ഡേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കു ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​ക്കു​ശേ​ഷ​മാ​ണ് കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​ത്.

ഡി​ജി​പി​ക്കും പൂ​ജ​പ്പു​ര പോ​ലീ​സി​നും പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ചി​ത്രം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ര​ല​ട​യാ​ള​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു. സൈ​നി​ക​രും ഇ​വ​രു​ടെ ആ​ശ്രി​ത​രും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യി​രു​ന്നു. ആ​ന​ക്കൊ​മ്പു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭാ​ഗ​ത്ത് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കാ​മ​റാ​ദൃ​ശ്യ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​മെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. 100 കി​ലോ​ഭാ​ര​മു​ള്ള ആ​ന​ക്കൊ​മ്പു​ക​ള്‍ ക്യാ​മ്പി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത് അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Elephant tusk theft: Police unable to find

Recent News

Up