x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ന്നി​ച്ചുനീ​ങ്ങ​ണം: ജില്ലാക​ള​ക്ട​ർ


Published: February 23, 2026 04:06 AM IST | Updated: February 23, 2026 04:06 AM IST

ബാ​ല​ഭ​വ​നു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കാ​യു​ള​ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തിട്ട: കു​ട്ടി​ക​ള്‍ വ്യ​ത്യ​സ്ത​രാ​ണെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്നി​ലാ​യ കു​ട്ടി​ക​ള്‍ സ​മൂ​ഹ​ത്തി​ലു​ണ്ടെ​ന്നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​മൂ​ഹം കൂ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​ പ്രേം​കൃ​ഷ്ണ​ന്‍.

ബാ​ല​ഭ​വ​നു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​വേ​ണ്ടി പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ​യും ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റി​ന്‍റെയും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലാ​ട് ശി​വപാ​ര്‍​വ​തി ബാ​ലി​കാ സ​ദ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ല​ഭ​വ​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സം​ഭാ​വ​ന ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

ജി​ല്ലാ വ​നി​താ ശി​ശുവി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​വി. ആ​ശാമോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ന കെ. ​സു​ബാ​ഷ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ആ​ര്‍.​ വി​ജ​യ മോ​ഹ​ന​ന്‍, രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ഡേ​വി​ഡ് റെ​ജി മാ​ത്യു, ഡോ.​ കെ.​കെ. ബി​ന്ദു, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ ഫെ​ബ്‌​ന എ​സ് റ​ഹിം തുടങ്ങിയവർ‍ പ്രസം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up