x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യ്ക്ക് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​പി​എ


Published: February 25, 2026 02:55 AM IST | Updated: February 25, 2026 02:55 AM IST

കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യി​ല്‍ വ​നി​ത​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ അം​ഗ​ബ​ല​ത്തോ​ടെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലു​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ന്ത​മാ​യി കെ​ട്ടി​ട സൗ​ക​ര്യ​മി​ല്ലാ​ത്ത ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍, പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വ​യ്ക്ക് പു​തു​താ​യി കെ​ട്ടി​ട​ങ്ങ​ള്‍ പ​ണി​യു​ക, കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കു​ടി​യാ​ന്മല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി പു​തി​യ കെ​ട്ടി​ടം പ​ണി​യു​ക, റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന് മാ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ആ​സ്ഥാ​ന മ​ന്ദി​ര​വും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​ക, ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രി​സ​ണേ​ഴ്‌​സ് സെ​ല്‍ പ​ണി​യു​ക, റൂ​റ​ല്‍ ജി​ല്ല​യി​ലെ എം​ടി വി​ഭാ​ഗ​ത്തി​ന് വ​ര്‍​ക്ക് ഷോ​പ്പ്, വെ​ഹി​ക്കി​ള്‍ ഷെ​ഡ് എ​ന്നി​വ പ​ണി​യു​ക​യും. മെ​ക്കാ​നി​ക്കി​നെ നി​യ​മി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​തൃ​പ്ത​മാ​യ ഒ​രു പോ​ലീ​സ് സേ​ന പൊ​തു​സ​മൂ​ഹ​ത്തി​ലും സം​തൃ​പ്തി​യു​ണ്ടാ​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലി​സ് മേ​ധ​വി അ​നൂ​ജ് പ​ലി​വാ​ള്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. റൂ​റ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ്, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി വി.​വി. മ​നോ​ജ്, പി.​ര​മേ​ശ​ന്‍, പി.​വി. രാ​ജേ​ഷ്, പി. ​ബാ​ബു​മോ​ന്‍, പി.​എ​ന്‍.​ഇ​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kannur Rural nattuvishesham local news

Recent News

Up