x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ബി​ളി​ൽ ത​ട്ടി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് അ​ധ്യാ​പി​ക​യ്ക്ക് ഗു​രു​ത​രപ​രി​ക്ക്


Published: February 25, 2026 12:29 AM IST | Updated: February 25, 2026 12:29 AM IST

കേ​ബി​ളി​ൽ സ്കൂ​ട്ട​ർ ത​ട്ടി മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നീ​തു എ​സ്. പ​ണി​ക്ക​ർ.

അ​മ്പ​ല​പ്പു​ഴ: റോ​ഡി​ന് കു​റു​കെ കി​ട​ന്ന കേ​ബി​ളി​ൽ സ്കൂ​ട്ട​ർ ത​ട്ടി മ​റി​ഞ്ഞ് അ​ധ്യാ​പി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പു​ന്ന​പ്ര എ​ൻഎ​സ്എ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ച​മ്പ​ക്കു​ളം ദേ​വി നി​വാ​സി​ൽ നീ​തു എ​സ്.​ പ​ണി​ക്ക​ർ(37)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ൾ പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന സ്വ​കാ​ര്യ കേ​ബി​ളി​ൽ​ത്ത​ട്ടി മ​റി​ഞ്ഞുവീ​ണ അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​ൽ കേ​ബി​ൾ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പി​ന്നീ​ട് ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ട​തു​കാ​ലി​ന് ഒ​ടി​വും കൈ​ക്ക് പൊ​ട്ട​ലും സം​ഭ​വി​ച്ചു. പി​ന്നീ​ട് അ​ധ്യാ​പി​ക​യെ പു​ന്ന​പ്ര സ​ഹ​ക​ര​ണ ആശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Tags : Teacher seriously nattuvishesham local news

Recent News

Up