x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ര​കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹെ​ൽ​ത്ത് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: February 23, 2026 12:57 AM IST | Updated: February 23, 2026 12:57 AM IST

ഊ​ര​കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മി​ച്ച ഹെ​ൽ​ത്ത് കോം​പ്ല​ക്സ്.

ചേ​ർ​പ്പ്: ഊ​ര​കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മി​ച്ച ഹെ​ൽ​ത്ത് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് അഞ്ചിന് ​കെ. രാ​ധാ​കൃ​ഷ്ണ​ൻ എം​പി നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ ടി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​കും. 5,380 സ്​ക്വ​യ​ർ ഫീ​റ്റി​ലാ​ണ് ഹെ​ൽ​ത്ത് കോം​പ്ല​ക്സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൂന്നു കോ​ടി രൂ​പയാണ് ചെലവ്. അ​ഞ്ച് ക​ൺ​സ​ൾ​ട്ട​ൻ​സി ഡോ​ക്ട​ർ​മാ​ർ, എം.​ആ​ർ.​ഐ.​സി.​ടി. സ്കാ​ൻ, ലാ​ബ്, നീ​തി പോ​ളി​ക്ലി​നി​ക്ക്, എ​ക്സ് റേ, ​എ​ക്കോ ടെ​സ്റ്റ്, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​ൻ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ അ​നു​മ​തി കി​ട്ടു​ന്ന പ്ര​കാ​രം വ​രു​ന്ന ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കും.

വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ ടി. ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ല​ജ സ​ദ​ൻ, അം​ഗ​ങ്ങ​ളാ​യ എ.​വി. കി​ഷോ​ർ, കെ.​എം.​ശ​ശി, എം.​ആ​ർ. രാ​ജേ​ഷ്, ഡി​ബി​ൻ മ​ഞ്ഞ​ളി, കെ. ​അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് എ.​എ​സ് അ​ൻ​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Ooragam Service Cooperative nattuvishesham local news

Recent News

Up