x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു


Published: February 25, 2026 12:19 AM IST | Updated: February 25, 2026 12:19 AM IST

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു.

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റിനെ അ​കാ​ര​ണ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ശേ​ഷം സീ​റോ ജം​ഗ്ഷ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ല​വും ക​ത്തി​ച്ചു.

മോ​ദി​യു​ടെ കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ് ചെ​യ്യു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധം പോ​ലും ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത ഫാ​സി​സ്റ്റ് രാ​ഷ്ട്ര​മാ​യി ഇ​ന്ത്യ​യെ മാ​റ്റാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ല എ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.പി. പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഖി​ൽ കൃ​ഷ്‌​ണ​ൻ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ചീ​രാ​മ​ത്, റ​ഹീം വെ​റ്റ​ക്കാ​ര​ൻ, എ.ഡി. തോ​മ​സ്, ഷാ​ഹു​ൽ ജെ. ​പു​തി​യാ​പ​റ​മ്പി​ൽ, എ​സ്. ഷ​ഫീ​ക്, അ​ൻ​സി​ൽ ജ​ലീ​ൽ, മ​നീ​ഷ് പു​റ​ക്കാ​ട്, റി​നു ബൂ​ട്ടോ, ഷി​ജു താ​ഹ, ഷാ​ജി ജ​മാ​ൽ, നാ​യി​ഫ് നാ​സ​ർ, മ​നു പൂ​നി​യി​ൽ, അ​ഖി​ൽ ജോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Prime Minister's nattuvishesham local news

Recent News

Up