x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ല്‍ മ​ഴ​യെ​ത്തി; എ​ങ്ങു​മെ​ത്താ​തെ പാ​ണ്ടി പു​ത്ത​നാ​റി​ലെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി


Published: February 25, 2026 12:44 AM IST | Updated: February 25, 2026 12:44 AM IST

പാ​ണ്ടി പു​ത്ത​നാ​റ് എ​ക്ക​ല്‍ അ​ടി​ഞ്ഞ് പു​ല്ല് വ​ള​ര്‍​ന്ന് നീ​രൊ​ഴുക്കും ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ടു​ന്ന നി​ല​യി​ല്‍

എ​ട​ത്വ: വേ​ന​ല്‍ മ​ഴ എ​ത്തി​യി​ട്ടും പാ​ണ്ടി പു​ത്ത​നാ​റി​ലെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല. ന​ദി പ​കു​തി​യി​ലേ​റെ നി​ക​ന്ന നി​ല​യി​ൽ. പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ല​പ്പോ​ക്ക് ന​യം തു​ട​രു​ന്ന​താ​യി നാ​ട്ടു​കാ​ർ. കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ള്‍ ത​മ്മി​ല്‍ വേ​ര്‍​തി​രി​ക്കു​ന്ന പാ​ണ്ടി പു​ത്ത​നാ​റ്റി​ൽ എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു നി​ക​ന്ന് പു​ല്ലും ക​ട​ക​ലും വ​ള​ര്‍​ന്ന് ഗ​താ​ഗ​തം വ​രെ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. പാ​ണ്ടി ജെ​ട്ടി മു​ത​ല്‍ കി​ഴ​ക്കോ​ട്ട് 600 മീ​റ്റ​റി​ലേ​റെ ന​ദി​യു​ടെ മ​ധ്യ​ഭാ​ഗംവ​രെ നി​ക​ന്നു കി​ട​ക്കു​ക​യാ​ണ്. സ​ര്‍​വ്വീ​സ് ബോ​ട്ടു​ക​ളു​ടെ യാ​ത്ര​പോ​ലും ദു​രി​ത​ത്തി​ലാ​യിത്തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

പ​മ്പാ​ന​ദി​യി​ല്‍ നി​ന്ന് നേ​രി​ട്ട് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന പാ​ണ്ടി പു​ത്ത​നാ​ര്‍ നി​ക​രു​ന്ന​തി​നാ​ല്‍ വെ​ള്ള​പ്പെ​ക്ക സീ​സ​ണി​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. ഇ​തോ​ടെ കോ​ഴി​മു​ക്ക്, മ​രി​യാ​പു​രം, പോ​ച്ച, പാ​ണ്ടി, ചെ​ക്കി​ടി​ക്കാ​ട്, പ​ച്ച, കേ​ള​മം​ഗ​ലം, ത​ക​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ലം ഒ​ഴു​കി​പ്പോ​കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ക​യും പ്ര​ദേ​ശം വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ഴ്ച​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യും നി​ര​വ​ധി സ്‌​കൂ​ള്‍ പ്ര​വൃ‍​ത്തി ദി​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ക​യും ഗ്രാ​മ​വാ​സി​ക​ള്‍ ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ മു​ന്ന​ണി​യി​ലെ നി​ര​വ​ധി എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ പാ​ണ്ടി പു​ത്ത​നാ​റി​ന്‍റെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി ജ​ന​പ്ര​തി​നി​ധി​ക​ള്‍ പാ​ടേ മ​റ​ന്ന മ​ട്ടാ​ണ്. വേ​ന​ല്‍ മ​ഴ എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ല്‍ എ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ട​നാ​ടി​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ ശ​ക്തി​യാ​യി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് അ​പ്പ​ര്‍ കു​ട്ട​നാ​ട്ടു​കാ​ര്‍ നേ​രി​ടു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ന് മു​ഖ്യ​കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ള​യാ​ന​ന്ത​രം കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി​ക്ക് ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നു.

പ്ര​ള​യാ​ന​ന്ത​രം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ഡ്ജ​റ്റി​ല്‍ പ്ര​ധാ​ന ന​ദി​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി​ക്ക് ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഫ​ണ്ട് വ​ക​കൊ​ള്ളി​ച്ചു. തു​ട​ക്ക​ത്തി​ല്‍ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ക്ര​മേ​ണ നി​ല​ച്ചി​രു​ന്നു. വേ​ന​ല്‍ മ​ഴ ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന് മു​ന്‍​പ് പാ​ണ്ടി പു​ത്ത​നാ​റ് ആ​ഴം​കൂ​ട്ടി വെ​ള്ളം സു​ഗ​മമാ​യി ഒ​ഴു​ക്കി വി​ടാ​നു​ള ന​ട​പ​ടി അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

പാ​ണ്ടി പു​ത്ത​നാ​റി​ന്‍റെ ഇ​രു​ക​ര​യും നി​ക​ന്ന​തോ​ടെ ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് ക​ര്‍​ഷ​ക​രാ​ണ്. ചെ​ക്കി​ടി​ക്കാ​ട് ന​ന്നാ​ട്ടു​മാ​ലി പാ​ട​ത്ത് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ളം ഇ​റ​ക്കാ​നും വി​ള​വെ​ടു​പ്പി​ന് കൊ​യ്ത്ത് യ​ന്ത്രം എ​ത്തി​ക്കാ​നും വി​ള​വെ​ടു​ത്ത നെ​ല്ല് വ​ള്ള​ത്തി​ല്‍ ക​യ​റ്റാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. പു​ത്ത​നാ​റ്റി​ലെ ചെ​ളി നീ​ക്കി​യാ​ല്‍ മാ​ത്ര​മേ വ​ള്ളം പാ​ട​ത്തി​ന്‍റെ ബ​ണ്ടി​ല്‍ അ​ടു​ക്കാ​ന്‍ ക​ഴി​യൂ. അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​നാ​യ സ​ണ്ണി​ക്കു​ട്ടി ന​ന്നാ​ട്ടു​മാ​ലി​ലും പ​റ​യു​ന്ന​ത്..

Tags : Summer rains nattuvishesham local news

Recent News

Up