x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം


Published: February 23, 2026 05:20 AM IST | Updated: February 23, 2026 05:20 AM IST

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ൻ​സ​ർ സെ​ന്‍റ​റി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന തെ​രു​വ് നാ​യ.

ചി​കി​ത്സാ​പ്പിഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വുനാ​യ ശ​ല്യം കൂ​ടി​യാ​കുമ്പോൾ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്

കോ​ഴി​ക്കോ​ട്: നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം. പ​ല അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. ഹോ​സ​പി​റ്റ​ലി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്ന് ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ തെ​രു​വ്നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഓ​ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് നേ​രേ​യാ​ണ് തെ​രു​വ് നാ​യ​യു​ട‌െ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ന്ന​ത്. പ​ല​രെ​യും സ​മീ​പ​ത്തു​വ​ള്ള​ർ ക​ല്ലെ​റി​ഞ്ഞും ഒ​ച്ച​വ​ച്ചു​മാ​ണ് ര​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യ്ക്ക് നേ​രേ തെ​രു​വ് നാ​യ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. നാ​യ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ക​ണ്ട ചി​ല​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ന്ന​താ​യും ഇ​വ​യെ ഭ​യ​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു. ആം​ബു​ല​ൻ​സു​ക​ൾ നേ​രേ വ​രെ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ൽ ഇ​തു​മൂ​ലം പ​ല അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളിൽ നിന്ന് അ​ല​ക്ഷ്യ​മാ​യി ക​ള​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ച്ചാ​ണ് നാ​യ​ക​ൾ വ​ള​രു​ന്ന​തെ​ന്നാ​ണ് ചി​കി​ത്സി​ക്കാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ പ​ല ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​ള്ളി​ൽ വ​രെ നാ​യ്ക്ക​ളെ കാ​ണാ​ൻ സാ​ധി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​യാ​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ മ​ഹി​മ​യെ​ക്കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രോ​ഗി​ക​ളു​ടെ ദു​രി​തം കാ​ണു​ന്നി​ല്ല.

ചി​കി​ത്സാ​പി​ഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വ് നാ​യ ശ​ല്യം കൂ​ടി​യാ​കു​ന്പോ​ൾ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്ന് പോ​ലും രോ​ഗി​ക​ളെ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തെ​രു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up