x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​രു​പ്പാ​ക്ക സ്പി​ന്നിം​ഗ് മി​ല്ലി​ലെ വൈ​ദ്യു​തി ക​ണ​ക്‌ഷന്‍ പു​നഃസ്ഥാ​പി​ച്ചു


Published: February 24, 2026 02:02 AM IST | Updated: February 24, 2026 02:02 AM IST

സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ മി​ല്ലി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ലേ ​ഓ​ഫി​ലാ​യി​രു​ന്ന വി​രു​പ്പാ​ക്ക തൃ​ശൂ​ർ സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ പു​നഃ സ്ഥാ​പി​ച്ചു.

മി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലും വ്യ​വ​സാ​യവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ട​ത്തി​യ നി​ര​വ​ധി​യാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മി​ല്ലി​ല്‍ ആ​ധു​നി​ക വ​ത്ക​ര​ണ-​ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. ആ​ദ്യ​പ​ടി​യാ​യി മി​ല്ലി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന 23 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തികു​ടി​ശി​ക സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് മി​ല്ലിനെ ബാ​ധ്യ​ത​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. റ​വ​ന്യൂ റി​ക്ക​വ​റി കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ക​യും പി​ന്നീ​ട് മി​ല്ല് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. മി​ല്ലി​ന്‍റെ റ​ദ്ദാ​ക്ക​പ്പെ​ട്ട ജി​എ​സ്ടി ​ര​ജി​സ്ട്രേ​ഷ​നു​പ​ക​രം പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്ന് മി​ല്ല് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഓ​രോ​ന്നാ​യി സ്വീ​ക​രി​ച്ചു.

മി​ല്ലി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച​ക​ൾ അ​ട​യ്ക്കു​ക​യും മി​ല്ലി​ലേ​ക്കു​ള്ള ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​ക്കി വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. തെ​ക്കും​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മി​ല്‍ കോ​മ്പൗ​ണ്ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. മി​ല്ലി​ലേ​ക്ക് പു​തി​യ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കാ​ൻ ഇ​ല​ക്ട്രി​ക്ക​ൽ സി​സ്റ്റ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ​ർ​വീ​സ് ചെ​യ്ത് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ എ​ഗ്രി​മെ​ന്‍റ് വ​ച്ച് ഈ 21 ന് ​പു​തി​യ ഹൈ​ടെ​ന്‍​ഷ​ന്‍ (എ​ച്ച് ടി) ​ക​ണ​ക്‌​ഷ​ൻ ല​ഭി​ച്ചു.

സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി എം​എ​ൽ​എ മി​ല്ലി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കെ. എ​സ്. കൃ​പ​കു​മാ​ർ, മി​ല്‍ ഡ​യ​റ​ക്ട​റും സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യ​ണി​യ​ൻ ചെ​യ​ർ​മാ​നു​മാ​യ എ​ന്‍. കെ. ​പ്ര​മോ​ദ്കു​മാ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ബി തോ​മ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മൊ​യ്തു തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Electricity connection nattuvishesham local news

Recent News

Up