x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​പ്പു​റ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി; ഏ​ഴം​ഗസം​ഘം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: February 23, 2026 05:45 AM IST | Updated: February 23, 2026 05:45 AM IST

കു​റ്റി​പ്പു​റ​ത്ത് വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ആ​ക്ഷേ​പം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വ​ൻ നാ​ശ​ന​ഷ്ടം. കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴ് പേ​ർ സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്നാ​ണ് ആ​ക്ഷേ​പം.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന കു​ടും​ബ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. പ​ട്ടാ​ന്പി സ്വ​ദേ​ശി രാ​ജേ​ഷും ഭാ​ര്യ​യും ഒ​രു മു​റി​യി​ലും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​ത്രി വൈ​കി ഉ​ണ​ർ​ന്ന രാ​ജേ​ഷ് വീ​ടി​നു​ള്ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യി. ഭാ​ര്യ​യെ തോ​ളി​ലേ​റ്റി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ക​ഴു​ത്ത​റ്റം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണത്തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ണ്ടാ​മ​ത്തെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

അ​ത്താ​ണി ബ​സാ​ർ, ബം​ഗ്ലാം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ഴ​വെ​ള്ളം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​നാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇതോടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചുക​യ​റു​ക​യാ​യി​രു​ന്നു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ ചെ​ളി​യും വെ​ള്ള​വും ക​യ​റി ന​ശി​ച്ചു. നി​ത്യ​വൃ​ത്തി​ക്കാ​യി കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​. എ​ന്നാ​ൽ കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് രാ​ജേ​ഷി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും തീ​രു​മാ​നം.

Tags : Local News Nattuvishesham Malappuram

Recent News

Up