x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ർ​ക്ക് ക​രു​ത്താ​യി ചേ​ർ​ത്ത​ല​യി​ൽ ചെ​റു​ധാ​ന്യ-​കി​ഴ​ങ്ങു​വ​ർ​ഗ സം​സ്ക​ര​ണ പ്ലാ​ന്‍റ്


Published: February 25, 2026 12:07 AM IST | Updated: February 25, 2026 12:07 AM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യു​ടെ മ​ണ്ണി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ക​രു​ത്താ​യി മാ​റാ​ൻ കൃ​ഷിവ​കു​പ്പി​ന്‍റെ അ​ത്യാ​ധു​നി​ക ചെ​റു​ധാ​ന്യ-​കി​ഴ​ങ്ങു​വ​ർ​ഗ സം​സ്ക​ര​ണപ്ലാ​ന്‍റ് ഒ​രു​ങ്ങി. ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ വി​ള​യി​ക്കു​ന്ന ചെ​റു​ധാ​ന്യ​ങ്ങ​ൾ​ക്കും കി​ഴ​ങ്ങു​വ​ർ​ഗങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ വി​പ​ണി​മൂ​ല്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലാ​ണ് ഈ ​പു​തി​യ സം​രം​ഭം യാ​ഥാ​ർ​ഥ്യമാ​കു​ന്ന​ത്.  ​

ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്വ​യം​സി​ദ്ധ ഭ​വ​ൻ എ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്  ​മി​ല്ല​റ്റ്-​ട്യൂ​ബ​ർ പ്രോ​സ​സിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ക. പോ​സ്റ്റ് ഹാ​ർ​വെ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് വാ​ല്യൂ അ​ഡി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സം​സ്ക​ര​ണ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ർ​ഷി​കവി​ള​ക​ളു​ടെ കേ​വ​ലം വി​പ​ണ​ന​ത്തി​ന​പ്പു​റം അ​വ​യെ മൂ​ല്യ​വ​ർ​ധിത ഉ​ത്പന്ന​ങ്ങ​ളാ​ക്കി മാ​റ്റി ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ്ലാ​ന്‍റിന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മി​ല്ല​റ്റ് റി​സ​ർ​ച്ച്, ശ്രീ​കാ​ര്യ​ത്തെ കേ​ന്ദ്ര കി​ഴ​ങ്ങ് വ​ർ​ഗ ഗ​വേ​ഷ​ണകേ​ന്ദ്രം, കാ​യം​കു​ളം കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്രം എ​ന്നീ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​വും മാ​ർ​ഗനി​ർ​ദേശ​ങ്ങ​ളും പ്ലാ​ന്‍റിന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്നി​ലു​ണ്ട്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ​യും കി​ഴ​ങ്ങു​വ​ർ​ഗങ്ങ​ളു​ടെ​യും കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​ജീ​വ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ക​ർ​ഷ​ക​രി​ൽനി​ന്ന് നേ​രി​ട്ട് വി​ള​ക​ൾ സം​ഭ​രി​ച്ച് അ​വ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.
ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ഗു​ണ​മേ​ന്മ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക മെ​ഷീ​ന​റി​ക​ളാ​ണ് പ്ലാ​ന്‍റിൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ൾ​വ​റൈ​സ​ർ, റോ​സ്റ്റ​ർ, എ​യ​ർ പ​മ്പ് ഡീ​ഹൈ​ഡ്രേ​റ്റ​ർ, മി​ക്സിം​ഗ് യൂ​ണി​റ്റ്, ഷീ​റ്റിം​ഗ് മെ​ഷീ​ൻ, ട്യൂ​ബ​ർ സ്ലൈ​സ​ർ മു​ത​ൽ വാ​ക്വം പാ​ക്കിം​ഗ് മെ​ഷീ​ൻ വ​രെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ്ലാ​ന്‍റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ മി​ല്ല​റ്റ് ന്യൂ​ട്രി​ബാ​ർ, ന്യൂ​ട്രി​മി​ക്സ്, മി​ല്ല​റ്റ്-​മ​ധു​ര​ക്കി​ഴ​ങ്ങ് പു​ട്ടു​പൊ​ടി​ക​ൾ തു​ട​ങ്ങി​യ ഉ​ത്പന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം മി​ല്ല​റ്റ് ക​ഫേ​ക​ൾ വ​ഴി​യും പ്രാ​ദേ​ശി​ക വി​പ​ണി​ക​ൾ വ​ഴി​യും ഈ ​പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ത്പന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തും. ചേ​ർ​ത്ത​ല​യി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ ക​ര​പ്പു​റം എ​ഫ്പി​ഒ​യ്ക്കാ​ണ് പ്ല​ാന്‍റിന്‍റെ പ്ര​വ​ർ​ത്ത​ന ​ചു​മ​ത​ല​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൃ​ഷിവ​കു​പ്പി​ന്‍റെ ചെ​റു​ധാ​ന്യ-​കി​ഴ​ങ്ങു​വ​ർ​ഗ സം​സ്ക​ര​ണ പ്ലാ​ന്‍റിന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല സൗ​ത്ത് ഇ​ല​ഞ്ഞി ക​ളി​ത്ത​ട്ടി​ന് സ​മീ​പം വൈ​കി​ട്ട് 3.30ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്  ​നി​ർ​വ​ഹി​ക്കും. കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചേ​ർ​ത്ത​ല സൗ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​അ​ഭി​ന​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Small grain and legume processing nattuvishesham local news

Recent News

Up