തലവടി സിഡിഎസ് ചെയര്‍പേഴ്സണ്‍ സുബി ചാക്കോയ്ക്ക് കേരള കോണ്‍ഗ്രസ് കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കിയപ്പോൾ.
എടത്വ: കേരള കോണ്‍ഗ്രസ് അംഗവും തലവടി സിഡിഎസ് ചെയര്‍പേഴ്സണുമായ സുബി ചാക്കോയ്ക്ക് കേരള കോണ്‍ഗ്രസ് കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് റെജി ചെറിയാന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, ഉന്നതാധികാര സമിതിഅംഗം പ്രകാശ് പനവേലി, സാബു തോട്ടുങ്കൽ, റോയി ഊരാംവേലി, ജോസ് കാവനാടന്‍, സണ്ണി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.റ്റി. തോമസ്, ജോബിന് പെരുമാൾ, ലൗലേഷ്, ലിബിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.