x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​മാ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്ന് ഫാ.​ ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ


Published: February 23, 2026 01:34 AM IST | Updated: February 23, 2026 01:34 AM IST

ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മാ​തൃ​വേ​ദി ചെ​മ്പേ​രി മേ​ഖ​ലാ സം​ഗ​മം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക​ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​മ്പേ​രി:​ അ​മ്മ​മാ​ർ നാ​ടി​ന്‍റെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും ന​ട്ടെ​ല്ലാ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ. ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മാ​തൃ​വേ​ദി ചെ​മ്പേ​രി മേ​ഖ​ലാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​തൃ​വേ​ദി ചെ​മ്പേ​രി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷീ​ബ തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ഇ​ട​വ​കാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റ്റ​മ്പ​തോ​ളം അ​മ്മ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ മേ​ഖ​ല​യി​ലെ പ​ന്ത്ര​ണ്ട് യൂ​ണി​റ്റു​ക​ളി​ലെ അ​മ്മ​മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മേ​ഖ​ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി ചെ​മ്പേ​രി, കു​ടി​യാ​ന്മ​ല, നെ​ല്ലി​ക്കു​റ്റി എ​ന്നീ യൂ​ണി​റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. മാ​തൃ​വേ​ദി ചെ​മ്പേ​രി മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ദീ​പ്തി എം​എ​സ്എം​ഐ, ഷി​ജി മു​ട്ടു​ങ്ക​ൽ, വ​ൽ​സ​മ്മ ചാ​മ​ക്കാ​ലാ​യി​ൽ, സു​ജ കാ​ക്ക​നാ​ട്ട്, സെ​ലി​ൻ പൊ​ടി​മ​റ്റം, സ​ലോ​മി ക​ണി​യാ​രോ​ലി​ക്ക​ൽ, സോ​ജി മ​നോ​ജ്, ജോ​മ പാ​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Mothers are the backbone nattuvishesham local news

Recent News

Up