x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഫ​ലം ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം നീ​ക്കം ചെ​യ്ത​താ​യി ആ​ക്ഷേ​പം


Published: February 25, 2026 12:11 AM IST | Updated: February 25, 2026 12:11 AM IST

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി മ​ണ്ണുംപു​റം കോ​ള​നി​യി​ൽ പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ​ഫ​ലം ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​കം നീ​ക്കം ചെ​യ്ത​താ​യി ആ​ക്ഷേ​പം. ഇ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​രോ​പി​ച്ച് മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ത​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലും പ്ര​തി​ഷേ​ധക്കുറി​പ്പ് അ​റി​യി​ച്ചു. 

തോ​ട്ട​പ്പ​ള്ളി മ​ണ്ണും​പു​റം കോ​ള​നി​യി​ല്‍ 300 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ച്ച ഫ്ലാ​റ്റ് സ​മുഛ​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞദി​വ​സം മ​ന്ത്രി സ​ജി​ ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. എ​ച്ച്. സ​ലാം  എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കാ​ല​ത്ത് മേ​ഴ്സിക്കുട്ടി​യ​മ്മ മ​ത്സ്യ​വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യും എ​ന്ന​നി​ല​യി​ല്‍  അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്.

അ​ന്ന് ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ൽ, ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‍റെ ഫ​ല​കം മാ​റ്റി​യ​ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഫ​ല​കം ഇ​പ്പോ​ള്‍  വച്ചി​രി​ക്കു​ന്ന​ത്. ആ ​ഫ​ല​കം കാ​ണാ​നി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണ്. വി​ക​സ​ന​ത്തി​ന്‍റെ ച​രി​ത്രം മ​റ​ക്കു​ന്ന ഈ ​രീ​തി അ​മ്പ​ല​പ്പു​ഴ​യി​ൽ അ​ടു​ത്തു​കാ​ണു​ന്ന ഒ​രു പ്ര​വ​ണ​ത​യാ​ണെ​ന്നാണ് ജി.​ സു​ധാ​ക​ര​ന്‍ ത​ന്‍റെ ഫേ​സ് ബു​ക്കി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​റി​പ്പി​ട്ട​ത്.

 

 

Tags : Safalam Flat Complex's nattuvishesham local news

Recent News

Up