പയ്യാവൂരിൽ 28 മുതൽ നടക്കുന്ന നിയോഗ പ്രാർഥാനാ ബൈബിൾ കൺവൻഷന് മുന്നോടിയായി സംഘടിപ്പിച്ച ഒരുക്ക ശുശ്രൂഷാ സായാഹ്ന ബൈബിൾ കൺവൻഷന് ബ്രദർ ഷാജൻ ജെ. അറയ്ക്കൽ നേ
പയ്യാവൂർ: പയ്യാവൂരിൽ 28 മുതൽ നടക്കുന്ന നിയോഗ പ്രാർഥനാ ബൈബിൾ കൺവൻഷനു മുന്നോടിയായി ഇന്നലെ സംഘടിപ്പിച്ച ഒരുക്ക ശുശ്രൂഷാ സായാഹ്ന ബൈബിൾ കൺവൻഷന് ബ്രദർ ഷാജൻ ജെ. അറയ്ക്കൽ നേതൃത്വം നല്കി.
ജനറൽ കൺവീനർമാരായായ മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. വോളന്റിയേഴ്സ് മീറ്റ് ജനറൽ കൺവീനർ ഫാ. ബിബിൻ അഞ്ചെമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് കറുകപ്പള്ളിൽ, ഫാ. ജേക്കബ് വെണ്ണായിപ്പിള്ളിൽ, ഓർഗനൈസർ വിൻസെന്റ് അരയത്താനം എന്നിവർ പ്രസംഗിച്ചു.
28 മുതൽ മാർച്ച് മൂന്ന് വരെ നടക്കുന്ന പയ്യാവൂർ നിയോഗ പ്രാർഥാനാ ബൈബിൾ കൺവൻഷൻ വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വയലാമണ്ണിൽ നയിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, എന്നിവർ വിവിധ ദിവസങ്ങളിൽ വചനസന്ദേശം നല്കും.
പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി ഒൻപത് വരെയായിരിക്കും കൺവൻഷൻ നടക്കുക. ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസങ്ങളിലും കൺവൻഷൻ കഴിയുമ്പോൾ വിവിധ മേഖലകളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.