ജില്ലയില്‍ സ്ഥാനമൊഴിഞ്ഞ കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സണ്മാര് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം.വി. ജയന്, സിനിമാ-സീരിയല്‍ താരം പി.പി. കുഞ്ഞികൃഷ്ണന് എ
കണ്ണൂർ: ജില്ലയില്‍ സ്ഥാനമൊഴിഞ്ഞ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 81 സിഡിഎസുകളില്‍ രണ്ട് തവണ സിഡിഎസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച 61 പേരാണ് സ്ഥാനമൊഴിഞ്ഞത്. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സിനിമാ സീരിയല്‍ താരം പി.പി. കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ചെയര്‍പേഴ്സണ്‍മാര്‍ക്ക് സ്നേഹോപഹാരവും അദ്ദേഹം നല്കി. പുതുതായി നിയമിക്കപ്പെട്ട ചെയര്പേഴ്സണ്മാര് നാളെ ചുമതല ഏല്ക്കും.