x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കി​ര​ണം പ​ദ്ധ​തി കു​ടും​ബക്കൂ​ട്ടാ​യ്മ മാ​ർ​ച്ച് ന​ട​ത്തി


Published: February 22, 2026 05:11 AM IST | Updated: February 22, 2026 05:11 AM IST

നി​ല​മ്പൂർ നോ​ർ​ത്ത് ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​വ​കി​ര​ണം പ​ദ്ധ​തി​ക്ക് ഭൂ​മി വി​ട്ടു ന​ൽ​കി​യ​വ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

പ​ണം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ം: ഡി​എ​ഫ്ഒ

നി​ല​മ്പൂർ :​ വ​നം വ​കു​പ്പി​ന് ഭൂ​മി കൈ​മാ​റി​യി​ട്ട് അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്ഥ​ലം വി​ട്ടുന​ൽ​കി​യ​വ​ർ വ​നം കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ണം ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. ന​വ​കി​ര​ണം പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യം​കാ​ട്, ചെ​രി​യം​കു​ത്ത്, പൊ​ക്കോ​ട്, വ​ട​ക്കേ​പെ​രു​മു​ണ്ട, ത​ണ്ണി​പൊ​യി​ൽ മേ​ഖ​ല​ക​ളി​ലെ 64 കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

നി​ല​മ്പൂർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് വ​നം കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ജ​ന​കീ​യസ​മി​തി അം​ഗം ടി.​കെ. വി​നോ​ദ്കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദാ​സ​ൻ ചെ​ര​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ല​ജ പൊ​റ്റ​യി​ൽ, ലീ​ല, റൈ​ഹാ​ന​ത്ത് ക​ണ്ട​യി​ൽ, സു​കു​മാ​ര​ൻ കൊ​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി. ച​ർ​ച്ച​യി​ൽ ത​ങ്ങ​ളു​ടെ ഭൂ​മി ന​വ​കി​ര​ണം പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കി​യ​തി​നാ​ൽ ത​ങ്ങ​ൾ അ​ഞ്ച് വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ കു​ടം​ബ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

ഇ​തേ​ത്തു​ട​ർ​ന്ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ൽ​കി. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​ല​വി​ലെ സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ സ​മ​ര​ക്കാ​ർ പി​രി​ഞ്ഞുപോ​യി.

Tags : Local News Nattuvishesham Malappuram

Recent News

Up