മട്ടന്നൂർ ഉത്തിയൂരിൽ കാർ വൈദ്യുത തൂണിലിടിച്ച നിലയിൽ.
മട്ടന്നൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം. ഉത്തിയൂരിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്ന് മരുതായി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Tags : Car crashes nattuvishesham local news