x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ​യി​ൽ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡി​നെ ആ​ക്ര​മി​ച്ച കേസിൽ അറസ്റ്റിൽ


Published: February 24, 2026 03:53 AM IST | Updated: February 24, 2026 03:53 AM IST

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡി​നെ ആ​ക്ര​മി​ച്ച കേസിൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. വ​ള​ഞ്ഞ​വ​ഴി പിവി ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം എ​ൻ​ഡി​പി​എ​സ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നെ​ത്തി​യ ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ​യാ​ണ് ഒ​രു കു​ട്ടം ആ​ൾ​ക്കാ​ർ ഉ​പ​ദ്ര​വി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ പോ​ലീസ് സ്ഥ​ല​ത്തെ​ത്തി പോ​ലീ​സു​കാ​രെ ര​ക്ഷി​ച്ച് അ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ല്ല​ന പാ​നൂ​ർ സ്വ​ദേ​ശി അ​ൻ​സി​ൽ എ​ന്ന യു​വാ​വി​നെ രണ്ടു ഗ്രാം ​എം​ഡി​എം​എ​യും നി​ര​വ​ധി സി​റി​ഞ്ചു​മാ​യി പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഇ​യാ​ൾ നേ​ര​ത്തെ തൃ​ക്കു​ന്ന​പ്പു​ഴ, ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ ല​ഹ​രി വി​രു​ദ്ധ സ്ക്വ​ഡ് അം​ഗ​ങ്ങ​ളെ സ്ഥ​ല​ത്തെ​ത്തി​യ ഷി​യാ​സ്, അ​ൻ​സി​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​വ​രി​ൽ അ​മ്പ​ല​പ്പു​ഴ ക​ക്കാ​ഴം പു​ത്ത​ൻ​പ​റ​മ്പ് വീ​ട്ടി​ൽ അ​ൻ​സി രാ​ജ (37), അ​മ്പ​ല​പ്പു​ഴ ക​ക്കാ​ഴം പു​തു​വ​ൽ വീ​ട്ടി​ൽ അ​സ്ഹ​ർ (32) എ​ന്നി​വ​രെ ഇ​ന്ന​ലെ വെ​ളു​പ്പി​ന് പോ​ലീ​സ് പി​ടി​കു​ടി.

Tags : nattu vishesham Arrested in Ambalappuzha for attacking anti-drunk squad

Recent News

Up