x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ഡ്സ് 30-ാമത് വാ​ർ​ഷി​കം "നി​ഡ്സോ​ത്സ​വ്' സം​ഘ​ടി​പ്പി​ച്ചു


Published: February 22, 2026 07:05 AM IST | Updated: February 22, 2026 07:05 AM IST

നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ 30-ാം വാ​ർ​ഷി​കം "നി​ഡ്സോ​ത്സ​വ് - 2026' ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സെ​ൽ​വ​രാ​ജ​ൻ

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ 30-ാം വാ​ർ​ഷി​കം നി​ഡ്സോ​ത്സ​വ് - 2026 ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സെ​ൽ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ഡ്സ് പ്ര​സി​ഡ​ന്‍റും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ക്രി​സ്തു​ദാ​സ് തോം​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് റ​വ. ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ൻ ജോ​ൺ​സ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ഡ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.
മി​ക​ച്ച സ്കൂ​ളി​നു​ള്ള എ​ൻ.​ടി. ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ക​ള്ളി​ക്കാ​ട് സെ​ന്‍റ് അ​ന്നാ എ​ൽ​പി​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ​യും ദേ​വ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ശ​ര​ണ്യ​യ്ക്ക് എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യും സ​മ്മാ​നി​ച്ചു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​നം ബി​ഷ​പ് റ​വ.​ ഡോ. സെ​ൽ​വ​രാ​ജ​ൻ, നി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ.​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ​യ്ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ജ​ന്യ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബോ​ർ​ഡ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രൊ​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ ബി. ​ആ​ന്‍റോ നി​ർ​വ​ഹി​ച്ചു. നി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ, കെ​എ​സ്ബി​സി​ഡി​സി നെ​യ്യാ​റ്റി​ൻ​ക​ര മാ​നേ​ജ​ർ പി.​ഡി. അ​നി​ല, നി​ഡ്സ് മേ​ഖ​ല കോ-​ഓ​ഡി​നേ​റ്റ​ർ ഫാ. ​ബി​നു വ​ർ​ഗീ​സ്, വ​ർ​ക്കിം​ഗ് ക​ൺ​വീ​ന​ർ ഫാ. ​ലോ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സെ​ൽ​വ​രാ​ജ​ൻ, ബി​ഷ​പ് എ​മി​ര​റ്റ​സ് വി​ൻ​സ​ന്‍റ് സാ​മു​വ​ൽ, നി​ഡ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ്, മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ ബി. ​ആ​ന്‍റോ, മി​ല്യ​നെ​യ​ർ ഫാ​ർ​മ​ർ ഓ​ഫ് ഇ​ന്ത്യ​യു​ടെ മി​ക​ച്ച ക​ർ​ഷ​ക കോ-​ഓ​ഡി​നേ​റ്റ​ർ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് സു​നി​ൽ​കു​മാ​ർ, ക​ള്ളി​ക്കാ​ട് സെ​ന്‍റ് അ​ന്നാ എ​ൽ​പി​എ​സ് സ്കൂ​ൾ മി​ക​ച്ച ക​ർ​ഷ​ക അധ്യാ​പ​ക​ൻ സെ​ൽ​വ​രാ​ജ്, യു​വ ക​ർ​ഷ​ക ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് സി​ജു, വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ക്സൈ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ഷെ​റി​ൻ, ബി​എ​സ്‌സി ​ന​ഴ്സിം​ഗി​നു ര​ണ്ടാം റാ​ങ്ക് നേ​ടി​യ കു​മാ​രി നി​ത്യ റ്റൈ​റ്റ​സ് എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു.

മി​ക​ച്ച നി​ഡ്സ് യൂ​ണി​റ്റ്, ക്ര​ഡി​റ്റ് യൂ​ണി​യ​ൻ, ന​ഴ്സ​റി സ്കൂ​ൾ, വ​നി​താ​വേ​ദി, കോ​ൾ​പിം​ഗ് എ​സ്എ​ച്ച്ജി, ക​ർ​ഷ​ക ​ക്ല​ബ്, മി​ക​ച്ച സ്കൂ​ൾ, ദേ​വ​ദാ​സ് മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, ബാ​ല​ക​ർ​ഷ​ക, സ​മ​ഗ്ര​കൃ​ഷി, ടെ​റ​സി​ലെ കൃ​ഷി, വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി, ക്ഷീ​ര ക​ർ​ഷ​ക എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up