യുവക്ഷേത്ര കോളജിൽ സൈബർനിയമ ബോധവത്കരണ പരിപാടി അഡ്വ.ആർ. ശില്പ ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗവും വുമൺ ഡവലപ്മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ സൈബർ നിയമ ബോധവത്കരണ സെമിനാർ അഡ്വ.ആർ. ശില്പ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
വുമൺ ഡവലപ്മെന്റ് സെൽ കൺവീനർ ടി.എസ്. ശ്രീജ പ്രസംഗിച്ചു. കോ-ഓർഡിനേറ്റർ എൻ. സ്മൃതി സ്വാഗതവും വിദ്യാർഥിനി സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സൈബർ ബോധവത്കരണ സെമിനാറിൽ അഡ്വ. ശിൽപ ക്ലാസെടുത്തു.