x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ള​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു


Published: February 25, 2026 01:17 AM IST | Updated: February 25, 2026 01:17 AM IST

പ​ന്ത​ളം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. പ​ന്ത​ളം, കു​ര​മ്പാ​ല, പൂ​ഴി​ക്കാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ പ​തി​നാ​ലു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പേ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ജ​ല​സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​താ​ണ് രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ്ര​ദേ​ശ​ത്ത് വ​യ​റി​ള​ക്കം ബാ​ധി​ച്ച് നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടി​യ​താ​യും പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Tags : nattu vishesham Yellow fever spreading

Recent News

Up