x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ത്ത​നാ​ട്ടു​ക​ര മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യ, ല​ഹ​രി​വി​ല്പ​ന ത​കൃ​തി


Published: February 23, 2026 12:32 AM IST | Updated: February 23, 2026 12:32 AM IST

മ​ണ്ണാ​ർ​ക്കാ​ട്: എ​ട​ത്ത​നാ​ട്ടു​ക​ര മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ല​ക്കാ​ട്- മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ച​ള​വ, പൊ​ൻ​പാ​റ, പ​ടി​ക്ക​പ്പാ​ടം, ക​രു​വ​ര​ട്ട, അ​ണ്ടി​ക്കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന​വും വി​ല്പ​ന​യും വ്യാ​പ​ക​മെ​ന്നു പ​രാ​തി.

മ​ണ്ണാ​ർ​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, വ​ണ്ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വ​രു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. വ​ൻ​തോ​തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ദ്യം മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

എ​ക്സൈ​സ്, പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്ക് വി​വ​രം​ന​ൽ​കി അ​വ​ർ എ​ത്തു​മ്പോ​ഴേ​ക്കും വി​ല്പ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ദ്യ​വും ല​ഹ​രി മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ക്കാ​നും വാ​ങ്ങാ​നു​മാ​യി പു​റ​ത്തു​നി​ന്നു​ള്ള​വ​ർ വ​രെ എ​ത്തു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഏ​താ​നും​മാ​സം​മു​ൻ​പ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കു​റ​ച്ചു​കാ​ലം കു​റ​വു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വി​ല്പ​ന വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ആ​വ​ശ്യ​ക്കാ​ർ​ക്കു​വേ​ണ്ട അ​ള​വി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന രീ​തി​യാ​ണ് വി​ല്പ​ന​ക്കാ​രു​ടേ​ത്. വി​ല്പ​ന​ക്കാ​രു​ടെ​യും ഉ​പ​യോ​ഗി​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ​യും അ​ഴി​ഞ്ഞാ​ട്ടം സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​ത്രി ഏ​റെ വൈ​കി​യും പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും അ​പ​രി​ചി​ത​രെ​യും സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മി​ല്ല.

ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്കെ​തി​രെ സം​ഘ​ടി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : Fake liquor nattuvishesham local news

Recent News

Up