x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി-​കോ​ളി​മൂ​ല-​അ​യ്യ​ൻ​കൊ​ല്ലി ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന്


Published: February 21, 2026 06:08 AM IST | Updated: February 21, 2026 06:08 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​മി​ഴ്നാ​ട്ടി​ലെ അ​യ്യ​ൻ​കൊ​ല്ലി​യി​ലേ​ക്ക് കോ​ളി​മൂ​ല വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് ബ​ത്തേ​രി​യി​ൽ നി​ന്ന് നി​ർ​ത്ത​ലാ​ക്കി​യ​ത് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട്. സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ബ​ത്തേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് ചു​ള്ളി​യോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി അ​ഞ്ചാം​മൈ​ലി​ൽ നി​ന്നും തി​രി​ഞ്ഞ് കു​റു​ക്ക​ൻ​കു​ന്ന്, കോ​ളി​മൂ​ല, മാ​ങ്ങോ​ട് വ​ഴി​യാ​ണ് അ​യ്യ​ൻ​കൊ​ല്ലി​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ബ​ത്തേ​രി​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും തി​രി​ച്ചും ഈ ​സ​ർ​വീ​സ് ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു. ബ​ത്തേ​രി​യി​ൽ നി​ന്ന് ഒ​രു സ്വ​കാ​ര്യ ബ​സും മാ​ങ്ങോ​ട് വ​ഴി ഓ​ടി​യി​രു​ന്നു. അ​ന്ത​ർ സം​സ്ഥാ​ന പെ​ർ​മി​റ്റി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ടി​ഒ ഈ ​സ്വ​കാ​ര്യ ബ​സ് പി​ടി​ച്ചെ​ടു​ത്തു.

ചു​ള്ളി​യോ​ട് നി​ന്നും കോ​ളി​മൂ​ല, മാ​ങ്ങോ​ട്, അ​ന്പ​ല​മൂ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ ഇ​പ്പോ​ൾ ദു​രി​ത​ത്തി​ലാ​ണ്. നാ​ലു​വ​ർ​ഷം മു​ന്പ് വ​രെ ചു​ള്ളി​യോ​ട് നി​ന്നും കോ​ളി​മൂ​ല ക​വ​ല വ​രെ ടാ​ക്സി ജീ​പ്പു​ക​ൾ ലോ​ക്ക​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ ജീ​പ്പു​ക​ൾ ലോ​ക്ക​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

നി​ർ​ത്തി​യ സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി​യും പു​നഃ​രാ​രം​ഭി​ച്ചി​ല്ല. ചു​ള്ളി​യോ​ട് നി​ന്നും ഇ​പ്പോ​ൾ ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച് പോ​കു​ന്ന​വ​ർ​ക്ക് കോ​ളി​മൂ​ല​യി​ൽ നി​ന്നും കാ​ൽ​ന​ട യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഉ​ട​ൻ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up