x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ മേ​ൽ​ന​ട​പ്പാ​ത​ക​ൾ​ക്ക് അ​നു​മ​തി


Published: February 25, 2026 02:25 AM IST | Updated: February 25, 2026 02:25 AM IST

കാ​സ​ർ​ഗോ​ഡ്: പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ ത​ല​പ്പാ​ടി-​ചെ​ങ്ക​ള റീ​ച്ചി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ മേ​ൽ​ന​ട​പ്പാ​ത​ക​ൾ​ക്ക് അ​നു​മ​തി​യാ​യി. കാ​സ​ർ​ഗോ​ഡ് അ​ടു​ക്ക​ത്തു​വ​യ​ൽ, സി​പി​സി​ആ​ർ​ഐ, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ കു​ന്നി​ൽ, ക​നി​ല ക്ഷേ​ത്രം, മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ സ്മാ​ര​ക കോ​ള​ജ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ൽ ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ക. നാ​ലി​ട​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഈ ​റീ​ച്ചി​ൽ നി​ല​വി​ൽ 10 ഇ​ട​ങ്ങ​ളി​ലാ​ണ് മേ​ൽ ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ​വ കൂ​ടി നി​ർ​മി​ക്കു​ന്ന​തോ​ടെ ന​ട​പ്പാ​ത​ക​ളു​ടെ എ​ണ്ണം 19 ആ​കും.

ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു വി​ല​യി​രു​ത്തി​യ ഇ​ട​ങ്ങ​ളി​ലാ​ണ് മേ​ൽ​ന​ട​പ്പാ​ത​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്.

ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം തൊ​ട്ട​ടു​ത്ത അ​ടി​പ്പാ​ത​യും മേ​ൽ​ന​ട​പ്പാ​ത​യും മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ​യാ​ണ് ഉ​ള്ള​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം, നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് റീ​ച്ചു​ക​ളി​ലും കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ മേ​ൽ​ന​ട​പ്പാ​ത​ക​ൾ​ക്കാ​യി ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​റീ​ച്ചു​ക​ളി​ൽ ഇ​തു​വ​രെ അ​നു​വ​ദി​ച്ച ന​ട​പ്പാ​ത​ക​ളി​ലൊ​ന്നും ത​ന്നെ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പ​ല​തി​ന്‍റെ​യും നി​ർ​മാ​ണ ജോ​ലി​ക​ൾ ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

അ​ടി​പ്പാ​ത​ക​ളേ​ക്കാ​ൾ എ​ളു​പ്പ​ത്തി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് മേ​ൽ​ന​ട​പ്പാ​ത​ക​ളു​ടെ ഗു​ണം. ദേ​ശീ​യ​പാ​ത​യു​ടെ പ​ണി പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ലും ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ മേ​ൽ​ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യും.

എ​ന്നാ​ൽ. ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും പ​ടി​ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ൽ വ​യോ​ധി​ക​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​ശ്ന​വു​മു​ണ്ട്. ഇ​വ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ലി​ഫ്റ്റു​ക​ളോ റാ​മ്പു​ക​ളോ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​വി​ലു​ണ്ടെ​ങ്കി​ലും സ്ഥ​ല​പ​രി​മി​തി​യു​ടെ​യും അ​ധി​ക​ച്ചെ​ല​വി​ന്‍റെ​യും പ്ര​ശ്നം മൂ​ലം ഇ​തു​വ​രെ ഒ​രി​ട​ത്തും അ​ത് ന​ട​പ്പാ​യി​ട്ടി​ല്ല.

Tags : Overpasses allowed nattuvishesham local news

Recent News

Up