x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​പ​ക്‌ താ​ക്രോ​യി​ൽ സ്വ​ർ​ണമെ​ഡ​ൽ നേ​ടി​യ ശ്രേ​യ​ക്ക് തൃ​ക്ക​രി​പ്പൂ​രി​ൽ സ്വീ​ക​ര​ണം


Published: February 20, 2026 02:22 AM IST | Updated: February 20, 2026 02:22 AM IST

തൃ​ക്ക​രി​പ്പൂ​ർ കൂ​ലേ​രി ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര​ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ശ്രേ​യ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ: കൊ​ളം​ബോ​യി​ൽ ന​ട​ന്ന സൗ​ത്ത് ഏ​ഷ്യ​ൻ സെ​പ​ക് താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി​നി കെ. ​ശ്രേ​യ​ക്ക് ജി​ല്ലാ സെ​പ​ക് താ​ക്രോ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ത​ങ്ക​യം​മു​ക്കി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളു​മാ​യി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ആ​ന​യി​ച്ചാ​ണ് വ​ര​വേ​റ്റ​ത്. തു​ട​ർ​ന്ന് കൂ​ലേ​രി ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗം ച​ല​ച്ചി​ത്ര​ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​പ​ക് താ​ക്രോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​സു​നി​ത, കെ.​യു. രാ​മ​ദാ​സ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം കെ. ​മ​ധു​സൂ​ദ​ന​ൻ, ശ്രേ​യ​യു​ടെ പ​രി​ശീ​ല​ക​നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​വി. ബാ​ബു, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​അ​ച്യു​ത​ൻ, സം​സ്ഥാ​ന ടെ​ന്നി​ക്കൊ​യ്റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. ബി​ജു, എം.​ടി.​പി. ബ​ഷീ​ർ, പി.​വി. പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​ര​ത്തേ ഖേ​ലോ ഇ​ന്ത്യ ബീ​ച്ച് ഗെ​യിം​സി​ൽ സീ​നി​യ​ർ സെ​പ​ക് താ​ക്രോ ഡ​ബി​ൾ ഇ​വ​ന്‍റി​ലും ശ്രേ​യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ലി​ലെ വ്യാ​പാ​രി കെ.​വി. ബാ​ബു​വി​ന്‍റെ​യും കെ. ​സ്മി​ത​യു​ടെ​യും മ​ക​ളാ​യ ശ്രേ​യ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ എം​എ​സ്‌​സി ബോ​ട്ട​ണി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

 

 

Tags : Shreya who won nattuvishesham local news

Recent News

Up