x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭൂ​മി​ക്ക് പ​ക​രം നൂ​ൽ​പ്പു​ഴ​യി​ൽ ഭൂ​മി അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണം: യു​ഡി​എ​ഫ്


Published: February 21, 2026 06:09 AM IST | Updated: February 21, 2026 06:09 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി​യി​ൽ ക​ണ്ടെ​ത്തി​യ വ​ന​ഭൂ​മി​ക്കു പ​ക​ര​മാ​യി നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഭൂ​മി അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നും സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​ഡി​എ​ഫ് നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു ക​ണ്ടെ​ത്തി​യ 28 ഏ​ക്ക​ർ വ​ന​ഭൂ​മി​ക്കു പ​ക​ര​മാ​യി 56 ഏ​ക്ക​ർ ഭൂ​മി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. അ​തി​നാ​യി മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ൽ നി​ന്നു ത​ന്നെ ഭൂ​മി ക​ണ്ടെ​ത്തു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​പ്ര​കാ​രം പു​ത്തൂ​ർ, കാ​പ്പാ​ട് വ​ന ഗ്രാ​മ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഒ​ഴി​പ്പി​ച്ച സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഇ​താ​ക​ട്ടെ സ്വാ​ഭാ​വി​ക വ​ന​മാ​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​ന് ല​ഭി​ക്കേ​ണ്ട ഭൂ​മി​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള സ്ഥ​ല​ത്തി​ന് പ​ക​ര​മാ​യി പു​ത്തൂ​ർ, കാ​പ്പാ​ട് സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി രേ​ഖ​ക​ളി​ൽ കാ​ണി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടാ​ണ്.

ജ​ന​സം​ഖ്യ​യി​ൽ 43 ശ​ത​മാ​നം ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ അ​ധി​വ​സി​ക്കു​ന്ന പി​ന്നാ​ക്ക പ​ഞ്ചാ​യ​ത്താ​ണ് നൂ​ൽ​പു​ഴ. അ​തു​കൊ​ണ്ടു​ത​ന്നെ തീ​രു​മാ​നം സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും യു​ഡി​എ​ഫ് അ​റി​യി​ച്ചു.

നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി. ​അ​വ​റാ​ൻ, ക​ണ്‍​വീ​ന​ർ ബെ​ന്നി കൈ​നി​ക്ക​ൽ, മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. അ​സൈ​നാ​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ജ​യ​ച ന്ദ്ര​ൻ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up