കുടിവെള്ള വിതരണം തടസപ്പെട്ടതില്‍ കൗണ്ലസിലര്മാര് ഠാണാ - ചന്തക്കുന്ന് റോഡ് നിര്‍മാണസ്ഥലത്തെത്തി പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടതോടെ ഠാണാ - ചന്തക്കുന്ന് റോഡിലെ നിര്‍മാണ സ്ഥലത്ത് പ്രതിഷേധവുമായി നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
തങ്ങളുടെ വാര്‍ഡുകളിലേക്ക് ദിവസങ്ങളോളമായി കുടിവെള്ളം ലഭിച്ചിട്ടില്ലെന്നും റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ ഉണ്ടാകുന്ന അനാസ്ഥമൂലം കുടിവെള്ളം ആര്‍ക്കും പ്രയോജനം ഇല്ലാതെ ഒഴുകിപ്പോവുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഒരു ശാശ്വത പരിഹാരം നിര്‍ബന്ധമായും ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരായ എം.എസ്. ദാസൻ, പ്രേമ പാറയില്‍, മഞ്ജു സജത്, ജോസ്മി ഷാജി, മാഗി വിന്‍സന്റ്, റോണി പോള്‍, മുന്‍ കൗണ്‍സിലര്‍ ബിജു പോള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് എത്തിയ ഇവര്‍ പൈപ്പ് പൊട്ടി വെള്ളം പോകുന്നത് ഉടന്‍ അടയ്ക്കണമെന്നും കുടിവെള്ളം സുഗമമായി വിതരണം നടക്കുന്നതിനുള്ള ശാശ്വതനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.