x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്രഹാമി​ന് വ​നി​താര​ത്ന അ​വാ​ർ​ഡ്


Published: February 22, 2026 10:51 PM IST | Updated: February 22, 2026 10:51 PM IST

എ​ഐ​ആ​ർ​ഐ​ഒ എ​ന്ന അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ട​ന​യു​ടെ വ​നി​താര​ത്ന അ​വാ​ർ​ഡ് സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ ജോ​സ​ഫ് മാ​ർ തോ​മ​സി​ൽനി​ന്ന് റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം ഏ​റ്റു​വാ

ചെ​റു​തോ​ണി: എ​ഐആ​ർഐ​ഒ എ​ന്ന അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ട​ന നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ​വ​രു​ടെ ഇ​ട​യി​ൽ ചെ​യ്യു​ന്ന നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു ന​ൽ​കു​ന്ന മി​ക​ച്ച സോ​ഷ്യ​ൽ വ​ർ​ക്ക​ർ​ക്കു​ള്ള 2026ലെ "​വ​നി​താര​ത്ന' അ​വാ​ർ​ഡ് ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാ​മി​ന് ല​ഭി​ച്ചു.

ജി​ല്ലാ വി​മ​ൻ​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യും ഇ​ടു​ക്കി രൂ​പ​ത കെ​സി​ബി​സി വി​മ​ൻ​സ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​ണ് റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം.

വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യുക്കേ​ഷ​നി​ൽ ന​ട​ന്ന ഇന്‍റർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ എ​ഐ​ആ​ർ​ഐ​ഒ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സി​ൽനി​ന്ന് റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Tags : Dr. Rosakutty Abraham nattuvishesham local news

Recent News

Up