x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്നു മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ല്‍


Published: February 25, 2026 05:58 AM IST | Updated: February 25, 2026 05:58 AM IST

പേ​രൂ​ര്‍​ക്ക​ട: ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​വി​നെ ജീ​വ​ന​ക്കാ​ര്‍ പി​ടി​കൂ​ടി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​നു കൈ​മാ​റി. പേ​രൂ​ര്‍​ക്ക​ട എ​ന്‍​സി​സി റോ​ഡ് ശ്രീ​ന​ഗ​ര്‍ എ​സ്എ​ന്‍​ആ​ര്‍​എ 8-ല്‍ ​രാ​ഹു​ല്‍ കൃ​ഷ്ണ​ന്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബി​വ​റേ​ജ് കോ​ര്‍​പ​റേ​ഷ​ന്‍റെ പേ​രൂ​ര്‍​ക്ക​ട ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്ന് 35,000 രൂ​പ വി​ല​വ​രു​ന്ന മ​ദ്യ​മാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്ന് ഇ​ഷ്ട​മു​ള്ള മ​ദ്യം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്കു സാ​ധി​ക്കു​മാ​യി​രു​ന്നു.

ഷോ​പ്പി​ലെ​ത്തി​യ രാ​ഹു​ല്‍ കൃ​ഷ്ണ​ന്‍ ഓ​രോ ദി​വ​സ​വും മ​ദ്യ​ക്കു​പ്പി​ക​ള്‍ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ര​ജി​സ്റ്റ​റി​ലെ ക​ണ​ക്കു​ക​ള്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കു വി​വ​രം മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ രാ​ഹു​ല്‍ കൃ​ഷ്ണ​നാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. വീ​ണ്ടും ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി സ്ഥ​ലം വി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Tags : nattu vishesham Youth arrested beverage outlet

Recent News

Up