x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ള​കം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് ക്ര​മ​സ​മാ​ധാ​നം മാ​ത്ര​മ​ല്ല കൃ​ഷി​യും ഇ​ണ​ങ്ങും


Published: February 23, 2026 01:49 AM IST | Updated: February 23, 2026 01:49 AM IST

കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ പോ​ലീ​സു​കാ​രു​ടെ കൃ​ഷി​ത്തോ​ട്ടം.

കേ​ള​കം: കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല മാ​ത്ര​മ​ല്ല കൃ​ഷി​യും ന​ല്ല​പോ​ലെ വ​ഴ​ങ്ങും. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. സു​ര​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം കൃ​ഷി സ്ഥ​ല​മാ​ക്കി മാ​റ്റി​യ​ത്. വാ​ഴ, ചീ​ര, പ​യ​ർ, കോ​ളി​ഫ്ല​വ​ർ, ത​ക്കാ​ളി, പ​ട​വ​ലം, വ​ഴു​ത​ന​ങ്ങ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ഉ​ള്ള​ത്.

ജോ​ലി ക​ഴി​ഞ്ഞാ​ലു​ള്ള ഒ​ഴി​വ് വേ​ള​യി​ലാ​ണ് കൃ​ഷി​ക്കാ​യി പോ​ലീ​സു​കാ​ർ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നി​ന്ന് ന​ല്ല വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ള​കം എ​സ്ഐ ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​മ്പൗ​ണ്ടി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശം കാ​ടു​മു​ടി​യ നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വൃ​ത്തി​യാ​ക്കി​യ പ്ര​ദേ​ശം കാ​ടു​ക​യ​റാ​തി​രി​ക്കാ​ൻ പി​ന്നീ​ട് കൃ​ഷി​ക്കാ​യി മാ​റ്റി​വ​ച്ചു.

പ​ച്ച​ക്ക​റി​ക്ക് പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. ചാ​ണ​ക​വും പി​ണ്ണാ​ക്കും പു​ളി​പ്പി​ച്ച ലാ​യ​നി​യാ​ണ് വ​ള​മാ​യി ന​ൽ​കി​വ​രു​ന്ന​ത്.

തോ​ട്ട​ത്തി​ൽ നി​ന്ന് വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഷ​നി​ലെ 40 ജീ​വ​ന​ക്കാ​ർ​ക്ക് മെ​സി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​ത്. വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ ല​ഭി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പോ​ലീ​സു​കാ​ർ പ​റ​ഞ്ഞു.

Tags : Policemen at Kelakam nattuvishesham local news

Recent News

Up