x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യക്കാ​ഴ്ച​കളുമായി ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഇ​ന്ന്


Published: February 24, 2026 01:46 AM IST | Updated: February 24, 2026 01:46 AM IST

കു​മ​ര​നെ​ല്ലൂ​ർ

വ​ട​ക്കാ​ഞ്ചേ​രി: ച​മ​യ​ങ്ങ​ളു​ടെ​യും ബ​ഹു​വ​ർ​ണ നി​ല​പ്പ​ന്ത​ലു​ക​ളു​ടെ​യും വി​സ്മ​യ കാ​ഴ്ച​വ​ട്ട​ങ്ങ​ളൊ​രു​ക്കി​യ ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഇ​ന്ന്. വ​ട​ക്കാ​ഞ്ചേ​രി, എ​ങ്ക​ക്കാ​ട്, കു​മ​ര​നെ​ല്ലൂ​ർ ദേ​ശ​ങ്ങ​ൾ മ​ത്സ​ര​ബു​ദ്ധി​യോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പൂ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ ഇ​ന്ന് ഉ​ത്രാ​ളി​പ്പാ​ട​ത്തെ​ത്തും.

ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം എ​ങ്ക​ക്കാ​ട് വി​ഭാ​ഗ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പോ​ടെ പൂ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കും. രാ​വി​ലെ 11.30ന് ​കു​നി​ശ്ശേ​രി അ​നി​യ​ൻ​മാ​രാ​രു​ടെ പ​ഞ്ച​വാ​ദ്യം ആ​രം​ഭി​ക്കും. തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നൊ​ന്ന് ഗ​ജ​വീരന്മാര്‌ താ​ള​പ്പെ​രു​ക്ക​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

ഇ​തേ​സ​മ​യം പു​തു​പ്പ​ള്ളി കേ​ശ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 ആ​ന​ക​ളോ​ടെ കു​മ​ര​നെ​ല്ലൂ​ർ ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് ക​റു​വ​ണ്ണ ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് കാ​വി​ലേ​യ്ക്ക് നീ​ങ്ങും. ര​ണ്ടു​മ​ണി​യോ​ടെ എ​ഴു​ന്ന​ള്ളി​പ്പ് പൂ​ർ​ത്തി​യാ​ക്കി എ​ങ്ക​ക്കാ​ട് ദേ​ശം കാ​വി​ന് പു​റ​ത്തു​ക​ട​ക്കു​ന്ന​തോ​ടെ, കു​മ​ര​നെ​ല്ലൂ​ർ ദേ​ശം ചോ​റ്റാ​നി​ക്ക​ര ന​ന്ദ​പ്പ​ൻ​മാ​രാ​രു​ടെ പ്രാ​മാ​ണി​ക​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​ത്തി​നു തു​ട​ക്ക​മി​ടും.

12 മ​ണി​യോ​ടെ വ​ട​ക്കാ​ഞ്ചേ​രി ദേ​ശം ക​രു​മ​ര​ക്കാ​ട് ശി​വ​ക്ഷേ​ത്ര ന​ട​പ്പു​ര​യി​ൽ പ​ഞ്ച​വാ​ദ്യ​ത്തോ​ടെ പൂ​രം എ​ഴു​ന്ന​ള്ളി​പ്പി​ന് തു​ട​ക്ക​മാ​കും. വൈ​ക്കം ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രും ഊ​ക്ക​ൻ​സ് കു​ഞ്ചു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്നം​ഗ ഗ​ജ​നി​ര​യും അ​ക​മ്പ​ടി​യേ​കും.

തു​ട​ർ​ന്ന് തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ പോ​ലീസ് അ​ക​മ്പ​ടി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി വി​ഭാ​ഗ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് കാ​വി​ലേ​ക്ക് നീ​ങ്ങും. വ​ട​ക്കാ​ഞ്ചേ​രി ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി നി​ര​ക്കു​ന്ന​തോ​ടെ കു​മ​ര​നെ​ല്ലൂ​ർ വി​ഭാ​ഗം എ​ഴു​ന്ന​ള്ളി​പ്പ് പൂ​ർ​ത്തി​യാ​ക്കി ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ക​ട​ക്കും.

വെെ​കി​ട്ട് നാ​ലി​നു പാ​ണ്ടി​മേ​ള​ത്തോ​ടെ ഭ​ഗ​വ​തി​പൂ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കും. വ​ട​ക്കാ​ഞ്ചേ​രി ദേ​ശ​ത്തി​നു പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും എ​ങ്ക​ക്കാ​ട് ദേ​ശം കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രും കു​മ​ര​നെ​ല്ലൂ​ർ ദേ​ശ​ത്തി​നു വെ​ള്ളി​തി​രു​ത്തി ഉ​ണ്ണി​നാ​യ​രും നേ​തൃ​ത്വം​വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി വി​ഭാ​ഗ​ത്തി​ന്‍റെ ക​രി​മ​രു​ന്നു വി​സ്മ​യം. തു​ട​ർ​ന്ന് കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പും കു​ട​മാ​റ്റ​വും. രാ​ത്രി​യി​ലും പൂ​ര​ച്ച​ട​ങ്ങു​ക​ൾ ആ​വ​ർ​ത്തി​ക്കും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​കു​മ​ര​ന​ല്ലൂ​ർ ദേ​ശ​ത്തി​ന്‍റെ ക​രി​മ​രു​ന്നു പ്ര​യോ​ഗം. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ‘പൊ​ങ്ങ​ലി​ടി’​യോ​ടെ ഈ ​വ​ർ​ഷ​ത്തെ പൂ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

Tags : Uthralikavu Pooram nattuvishesham local news

Recent News

Up