x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി: മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ്


Published: February 24, 2026 07:10 AM IST | Updated: February 24, 2026 07:10 AM IST

കോ​ത​മം​ഗ​ലം : ആ​ലു​വ - മൂ​ന്നാ​ർ രാ​ജ​പാ​ത പു​ന​ർ നി​ർ​മാ​ണം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

ആ​ലു​വ – മൂ​ന്നാ​ർ രാ​ജ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ യു​ടെ സ​ബ് മി​ഷ​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ ഈ ​റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. . ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള റോ​ഡ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ഹൈ​ലെ​വ​ൽ എ​ക്സ്പേ​ർ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​ബ് ലെ​വ​ൽ ക​മ്മി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട് . കോ​ട​തി നി​ർ​ദേ​ശം​കൂ​ടി പ​രി​ഗ​ണി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും.

വ​നം​വ​കു​പ്പു​മാ​യി ഉ​ൾ​പ്പെ​ടെ തു​ട​ർ​ന്നു സം​സാ​രി​ച്ച് ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : nattu vishesham Court orders action will be taken

Recent News

Up