തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശേരി- തിരുവമ്പാടി റോഡ്, തിരുവമ്പാടി- കൂടരഞ്ഞി റോഡ് എന്നിവയുടെ ഫലകം ലിന്റോ ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്യ
തിരുവമ്പാടി: മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. റോഡുകളുടെ ഫലകം ലിന്റോ ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. 4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശേരി-തിരുവമ്പാടി റോഡ് ആറ് കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
തിരുവമ്പാടി-കൂടരഞ്ഞി റോഡ് 4.8 കിലോ മീറ്ററിലാണ് നവീകരണം പൂർത്തിയാക്കിയത്. 4.9 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത,
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, മുക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode