x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി മെ​ഡി​ക്ക​ൽ ക്യാ​മ്പ് മാ​ർ​ച്ച് ഒ​ന്നി​ന്


Published: February 25, 2026 12:56 AM IST | Updated: February 25, 2026 12:56 AM IST

കോ​ഴ​ഞ്ചേ​രി: ഉ​ദ​ര, ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മാ​യി കോ​ഴ​ഞ്ചേ​രി എം​ജി​എം മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​സ്ട്രോ എന്‍റ​റോ​ള​ജി മെ​ഡി​ക്ക​ൽ ക്യാ​മ്പ് മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു​വ​രെ സം​ഘ​ടി​പ്പി​ക്കും.
ആ​ധു​നി​ക പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ക്യാ​മ്പി​ന്‍റെ ല​ക്ഷ്യം.

599 രൂ​പ നി​ര​ക്കി​ൽ സ​മ​ഗ്ര​മാ​യ ഒ​രു ഹെ​ൽ​ത്ത് പാ​ക്കേ​ജാ​ണ് ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലി​വ​ർ ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, ഫാ​സ്റ്റിം​ഗ് ലി​പ്പി​ഡ് പ്രൊ​ഫൈ​ൽ, ഫാ​സ്റ്റിം​ഗ് ബ്ല​ഡ് ഷു​ഗ​ർ, ക്രി​യാ​റ്റി​നി​ൻ, ഹീ​മോ​ഗ്ലോ​ബി​ൻ, ഇ​എ​സ്ആ​ർ, പ്രോ​ത്രോം​ബി​ൻ ടൈം ​ആ​ൻ​ഡ് ഐ​എ​ൻ​ആ​ർ , ഗാ​മ ജി​ടി എ​ന്നി​ങ്ങ​നെ എ​ട്ടോ​ളം പ്ര​ധാ​ന ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ, ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഡ​യ​റ്റീ​ഷ​ന്‍റെ പ്ര​ത്യേ​ക സേ​വ​ന​വും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​കും.


തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കും 50 ശ​ത​മാ​നം ഇ​ള​വും ല​ഭ്യ​മാ​കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 99461 60000 എ​ന്ന ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Tags : nattu vishesham Gastroenterology Medical Camp

Recent News

Up