x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ശ​ല്യം: ജീ​വി​തം വ​ഴി​മു​ട്ടി പാ​ത്തി​പ്പാ​റ​യി​ലെ ക​ര്‍​ഷ​ക​ര്‍


Published: February 22, 2026 05:50 AM IST | Updated: February 22, 2026 05:50 AM IST

കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പാ​ത്തി​പ്പാ​റ​യി​ലെ ക​ര്‍​ഷ​ക​ന്‍ വ​ള്ളോ​പ്പ​ള്ളി ജോ​മോ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ച്ച നാ​ളി​കേ​രം.

ജോ​ണ്‍​സ​ണ്‍ പൂ​ക​മ​ല

കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ത്തി​പ്പാ​റ​യി​ല്‍ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷം. പൊ​റു​തി​മു​ട്ടി ക​ര്‍​ഷ​ക​ര്‍. കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പാ​ത്തി​പ്പാ​റ​യി​ലെ ഒ​ട്ട​ന​വ​ധി ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗ​മാ​യ നാ​ളി​കേ​രം കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​മാ​ര്‍​ഗം അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ള​നീ​ര്‍ പാ​ക​മാ​കു​മ്പോ​ള്‍ ത​ന്നെ കു​ര​ങ്ങു​ക​ള്‍ തു​ര​ന്ന് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല വ​ര്‍​ധി​ച്ചി​ട്ടും ക​ര്‍​ഷ​ക​ര്‍​ക്ക് അ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്നി​ല്ല. ക​മു​കി​ലെ അ​ട​ക്ക​യും കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കു​ര​ങ്ങു​ക​ളെ തു​ര​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​രാ​കും.

നി​വൃ​ത്തി​യി​ല്ലാ​തെ പ​ല​രും കൃ​ഷി​യി​ല്‍ നി​ന്നും പി​ന്തി​രി​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പാ​ത്തി​പ്പാ​റ, മാ​വു​ള്ള​കു​ന്ന് മേ​ഖ​ല​യി​ലെ തോ​മ​സ് ചെ​റു​പ​റ​മ്പി​ല്‍, ജോ​സ​ഫ് വ​ള്ളോ​പ്പ​ള്ളി, വ​ര്‍​ക്കി ചെ​റു​പ​റ​മ്പി​ല്‍, ബേ​ബി ചേ​രി​യി​ല്‍, കു​ര്യാ​ക്കോ​സ് ചെ​റു​പ​റ​മ്പി​ല്‍, ബേ​ബി മ​ച്ചാ​നി​ക്ക​ല്‍, ജി​ബി മ​ച്ചാ​നി​ക്ക​ല്‍, ഷി​ബു മം​ഗ​ളാം​കു​ന്നേ​ല്‍, ജോ​ണ്‍ ചെ​റു​പ​റ​മ്പി​ല്‍, ജോ​സ് മം​ഗ​ളാം​കു​ന്നേ​ല്‍, ബേ​ബി മം​ഗ​ളാം​കു​ന്നേ​ല്‍, സ​ജി വ​ള്ളോ​പ്പ​ള്ളി, ജോ​സ് കു​രു​വി​ള വ​ള്ളോ​പ്പ​ള്ളി, ജോ​സ് കൊ​ച്ചു​പ്ലാ​ക്ക​ല്‍, സു​രേ​ഷ് കാ​രോ​ച്ചാ​ലി​ല്‍, ജോ​ണി വ​ള്ളോ​പ്പ​ള്ളി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ര്‍​ഷ​ക​രാ​ണ് കു​ര​ങ്ങു ശ​ല്യം കാ​ര​ണം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

കു​ന്നി​ന്‍​മു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ പ​ല​രും വ​ന്യ​ജീ​വി​ക​ളി​ല്‍ നി​ന്നും കാ​ര്‍​ഷി​ക​വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജീ​വ​ന്‍ പോ​ലും പ​ണ​യം വ​ച്ച് അ​വി​ടെ​ത്ത​ന്നെ അ​ന്തി​യു​റ​ങ്ങു​ന്നു​ണ്ട്. എ​ന്നി​ട്ടും ത​ങ്ങ​ളു​ടെ അ​ധ്വാ​നം പാ​ഴാ​കു​ക​യാ​ണെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ക്ക​യം, വ​യ​ല​ട വ​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​മാ​ണ് കു​ര​ങ്ങു​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. ഇ​വ​യെ ത​ട​യാ​ന്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up