x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഴു​വ​ൻ സു​നാ​മി വീ​ടു​ക​ളും മാ​റ്റി ന​ൽ​കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ


Published: February 24, 2026 12:29 AM IST | Updated: February 24, 2026 12:29 AM IST

പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മിച്ച മ​ണ്ണുംപു​റം സ​ഫ​ലം ഭ​വ​ന സ​മു​ച്ച​യം ആ​ദ്യ​ഘ​ട്ടം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പിന്‍റെ​യും സ്വ​പ്ന​പ​ദ്ധ​തി​യാ​യ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച മ​ണ്ണുംപു​റം സ​ഫ​ലം ഭ​വ​ന സ​മു​ച്ച​യം ആ​ദ്യ​ഘ​ട്ടം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ബാ​ർ​ഡ് വ​ഴി 3500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തയാറാ​ണെ​ന്നും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സു​നാ​മി വീ​ടു​ക​ളും പു​ന​ർനി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ട് ഒ​രു​ക്കു​ന്ന​തി​നൊ​പ്പം, അ​ന്ത​സുറ്റ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും നി​ല​നി​ൽ​പ്പും ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ട്ട​തെ​ന്നും അ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

9108 കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടി​ല്ലാ​ത്ത​വ​രാ​യി​ട്ട് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 5478 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണ്. 3498 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ന​ൽ​കി ക​ഴി​ഞ്ഞു. സ​ഫ​ലം ഉ​ൾ​പ്പെ​ടെ 1980 ഫ്ലാ​റ്റു​ക​ൾ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2500 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​നാ​യി ചെ​ല​വി​ട്ട​ത്.

റ​വ​ന്യുവ​കു​പ്പ് ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈ​മാ​റി​യ മൂ​ന്ന് ഏ​ക്ക​ർ 48 സെന്‍റ് ഭൂ​മി​യി​ൽ 26.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ആ​കെ 204 ഭ​വ​ന​ങ്ങ​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ പൂ​ർ​ത്തി​യാ​യ 84 വീ​ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 73 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പു​ന​ർ​ഗേ​ഹം പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി മാ​ത്രം സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത്.

ഇ​തി​നോ​ട​കം ത​ന്നെ പ​ദ്ധ​തി വ​ഴി 100 കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി ക​ഴി​ഞ്ഞു. ഭൂ​ര​ഹി​ത​രാ​യ 125 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭൂ​മി വാ​ങ്ങാ​നും 568 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വയ്​ക്കാ​നും 950 പേ​ർ​ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യ​ങ്ങ​ളും ന​ൽ​കി.

എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. എ​ഡി​എം ആ​ശാ സി. ​ഏബ്ര​ഹാം, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് കെ. ​ക​വി​ത, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​നി​ത സ​തീ​ഷ്, പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. രാ​ജി, ഫി​ഷ​റീ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി. ​ചെ​ൽ​സാ ​സി​നി, കെ​എ​സ് സി​എ​ഡി​സി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ പി.​ഐ. ഷെ​യ്ക്ക് പ​രീ​ത്, ഫി​ഷ​റീ​സ് വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സ്മി​ത ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Entire tsunami nattuvishesham local news

Recent News

Up