x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ: ഡ​ബ്ല്യു​എ​സ്എ​സ്എ​സ് കാ​മ്പയി​ൻ തു​ട​ങ്ങി


Published: February 22, 2026 06:18 AM IST | Updated: February 22, 2026 06:18 AM IST

മാ​ന​ന്ത​വാ​ടി​യി​ൽ ഡ​ബ്ല്യു​എ​സ്എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി കാ​ന്പ​യി​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ബീ​മാ യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി ജീ​വ​ൻ ജ്യോ​തി ബീ​മാ യോ​ജ​ന എ​ന്നി​വ​യി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ പു​തു​താ​യി അം​ഗ​ത്വം സ്വീ​ക​രി​ച്ച​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ന്പ​യി​ൻ തു​ട​ങ്ങി.

ക​ന​റ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. വ​ർ​ഷം 20 രൂ​പ പ്രീ​മി​യം അ​ട​ച്ച് അ​പ​ക​ട​മ​ര​ണം സം​ഭ​വി​ച്ചാ​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ബീ​മാ യോ​ജ​ന. ജീ​വ​ൻ ജ്യോ​തി ബീ​മാ യോ​ജ​ന​യി​ൽ വ​ർ​ഷം 436 രൂ​പ പ്രീ​മി​യം അ​ട​ച്ച് സാ​ധാ​ര​ണ മ​ര​ണം സം​ഭ​വി​ച്ചാ​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.

കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന​റ ബാ​ങ്ക് മാ​ന​ന്ത​വാ​ടി ശാ​ഖ ചീ​ഫ് മാ​നേ​ജ​ർ അ​ന​ന്ദ നാ​യ​ക, ലോ​ണ്‍ ഓ​ഫീ​സ​ർ അ​ന്നി​ക, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ണ്‍​സ​ല​ർ സി​ന്ധു ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സൊ​സൈ​റ്റി റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ലി​സ് സി​സി​ൽ, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു, വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള എം​എ​സ്ഡ​ബ്ല്യു, ബി​എ​സ്ഡ​ബ്ല്യു വി​ദ്യ​ർ​ഥി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Up