x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ അ​വാ​ർ​ഡു​ക​ളി​ൽ ജി​ല്ല​യ്ക്ക് പെ​ൺ​തി​ള​ക്കം


Published: February 23, 2026 02:11 AM IST | Updated: February 23, 2026 02:11 AM IST

കെ.​ടി. ജ​യ​ല​ക്ഷ്മി, ബി.​ആ​ർ. ദി​വ്യ, കെ. ​രാ​ധി​ക.

കാ​ഞ്ഞ​ങ്ങാ​ട്: സേ​വ​ന​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള സം​സ്ഥാ​ന റ​വ​ന്യു വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യ്ക്ക് പെ​ൺ​തി​ള​ക്കം. ജി​ല്ല​യി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മൂ​ന്നു വ​നി​ത​ക​ളാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ടി. ജ​യ​ല​ക്ഷ്മി (അ​ജാ​നൂ​ർ), ബി.​ആ​ർ. ദി​വ്യ (ബാ​ര), കെ. ​രാ​ധി​ക (ക​രി​ന്ത​ളം) എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് പ​ങ്കി​ട്ട​ത്.

കാ​സ​ർ​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി​നി​യാ​യ ജ​യ​ല​ക്ഷ്മി സ​യ​ൻ​സ് ബി​രു​ദ​വും ബി​എ​ഡും ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ചെ​ങ്ക​ള​യി​ൽ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രി​ക്കേ ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് അ​ജാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ള​ക്ട​റു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ല​ഭി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വ് കെ. ​അ​നൂ​പ്കു​മാ​ർ മം​ഗ​ളു​രു തു​റ​മു​ഖ​ത്ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഐ​സ​റി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​പ്രി​യ, ഡാ​റ്റാ സ​യ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി ഗോ​കു​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.ഉ​ദു​മ ബാ​ര സ്വ​ദേ​ശി​നി​യാ​യ ബി.​ആ​ർ. ദി​വ്യ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് സ്വ​ന്തം നാ​ട്ടി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ വാ​ഴാ​ത്ത ഇ​ട​മെ​ന്ന പ​രാ​തി ഇ​ല്ലാ​താ​ക്കാ​നും പ​ര​മാ​വ​ധി സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും നാ​ട്ടു​കാ​രി​യാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ക​ഴി​ഞ്ഞു. ഭ​ർ​ത്താ​വ് കെ.​വി.​മ​നോ​ജ്കു​മാ​ർ സ​ഹ​ക​ര​ണ വ​കു​പ്പി​ൽ അ​സി. ര​ജി​സ്ട്രാ​റാ​ണ്. മ​ക​ൻ ആ​രു​ഷ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്നു.

നീ​ലേ​ശ്വ​രം പാ​ല​ക്കാ​ട്ട് സ്വ​ദേ​ശി​നി​യാ​യ കെ. ​രാ​ധി​ക ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് ക​രി​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഭ​ർ​ത്താ​വ് എം.​മ​നോ​ഹ​ര​ൻ വി​മു​ക്ത​ഭ​ട​നാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​പ്ര​ദ, ശ്രീ​നി​ധ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സാ​യി വ​ട​ക്കേ തൃ​ക്ക​രി​പ്പൂ​ർ

തൃ​ക്ക​രി​പ്പൂ​ർ: ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് വ​ട​ക്കേ തൃ​ക്ക​രി​പ്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ജി​ല്ല​യി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ​ത്. റ​വ​ന്യൂ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
ഇ​തി​ൽ ആ​ദ്യ​ത്തെ ആ​റു മാ​സം തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി ടി.​വി. സ​ന്തോ​ഷ് കു​മാ​റാ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​ർ. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പി. ​പ്ര​സീ​ത​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രി​ക്കു​ന്ന​ത്.

Tags : District wins women's nattuvishesham local news

Recent News

Up