x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് 10,765 വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: February 22, 2026 05:33 AM IST | Updated: February 22, 2026 05:33 AM IST

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ടി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ​ച്ചൂ​ടും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ആ​രം​ഭി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മ​റ്റ് ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളും ആ​രം​ഭി​ക്കും. സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞദി​വ​സം ആ​രം​ഭി​ച്ചു. എ​സ്എ​സ്എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ വെ​ള്ളി​യാ​ഴ്ച സ​മാ​പി​ച്ചു. മാ​ര്‍​ച്ച് അ​ഞ്ചു മു​ത​ല്‍ 30 വ​രെ​യാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 10,765 കു​ട്ടി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 5,599 ആ​ണ്‍​കു​ട്ടി​ക​ളും 5,166 പെ​ണ്‍​കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും. ക​രി​മ​ണ്ണൂ​ര്‍ സെന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 345 പേ​ര്‍ ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തും. ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് മു​ക്കു​ളം എ​സ്ജി എ​ച്ച്എ​സി​ലാ​ണ്. മൂ​ന്നു പേ​ര്‍ മാ​ത്രം.

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം കുട്ടികൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് ക​ല്ലാ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലാ​ണ്. 256 പേ​ര്‍. ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് എ​ഴു​കും​വ​യ​ല്‍ ജി​എ​ച്ച്എ​സി​ലാ​ണ്. ഇവിടെ ആ​റു പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തും.
എ​ട്ട്, ഒ​ന്‍​പ​ത് ക്ലാ​സു​ക​ളി​ലെ​യും എ​ല്‍​പി, യു​പി വി​ഭാ​ഗം പ​രീ​ക്ഷ​ക​ൾ മാ​ര്‍​ച്ച് ആ​റി​ന് ആ​രം​ഭി​ച്ച് 30ന് ​സ​മാ​പി​ക്കും. .

റി​വി​ഷ​നും പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട കു​ട്ടി​ക​ള്‍​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മൊ​ക്കെ​യാ​യി പ​രീ​ക്ഷ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും സ്‌​കൂ​ളു​ക​ളി​ല്‍ തു​ട​രും. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം ക്ലാ​സു​കാ​ര്‍​ക്കാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും അ​ധി​ക സ​മ​യം ക്ലാ​സു​ക​ള്‍ ന​ട​ത്തിവ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ​പ്പേ​ടി അ​ക​റ്റാ​നും അ​വ​ര്‍​ക്കു ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സ്‌​കൂ​ളു​ക​ളി​ല്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യും ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : nattu vishesham 10 765 students SSLC exam

Recent News

Up