x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള ജി​ല്ലാ വി​ത്തു​ത്സ​വം കേ​ള​ക​ത്ത്


Published: February 25, 2026 02:52 AM IST | Updated: February 25, 2026 02:52 AM IST

മാ​ർ​ച്ചി​ൽ കേ​ള​ക​ത്ത് ന​ട​ത്തു​ന്ന ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള ജി​ല്ലാ വി​ത്തു​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​

കേ​ള​കം: ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള ജി​ല്ലാ വി​ത്തു​ത്സ​വം മാ​ർ​ച്ച് ആ​റ്,ഏ​ഴ് തീ​യ​തി​ക​ളി​ൽ കേ​ള​ക​ത്ത് ന​ട​ക്കും. മ​ഞ്ഞ​ളാം​പു​റം മി​നി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വി​ത്തു​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ള​കം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള (എ​ഫ്ടി​എ​കെ)​ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി പാ​ന്പാ​ടി, എം.​ജെ. റോ​ബി​ൻ, ജോ​യ് കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ർ​ജ്കു​ട്ടി വാ​ളുവെ​ട്ടി​ക്ക​ൽ, ജോ​സ് ജോ​സ​ഫ് ചേ​രി​യി​ൽ, ടി.​കെ. ബാ​ഹു​ലേ​യ​ൻ, വ്യാ​സ് ഷാ, ​ജോ​യി ചാ​ക്കോ, ജ​യ​ലാ​ൽ മ​ണ​ത്ത​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി തോ​മ​സ് ക​ള​പ്പു​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Fair Trade Alliance nattuvishesham local news

Recent News

Up