x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ​കാ​വ് എ​കെ​ജി ജം​ഗ്ഷ​നി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: February 25, 2026 12:14 AM IST | Updated: February 25, 2026 12:14 AM IST

നിഥിൻ മോഹൻ

ചെ​ങ്ങ​ന്നൂ​ർ: പു​ത്ത​ൻ​കാ​വ് എ​കെ​ജി ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വും വി​ല്പ​ന ന​ട​ത്തി​വ​ന്ന റാ​ന്നി സ്വ​ദേ​ശി പി​ടി​യി​ലാ​യി. റാ​ന്നി പാ​റ​ക്ക​ൽ​ത്തു​ണ്ടി​ൽ നി​ഥി​ൻ മോ​ഹ​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽനി​ന്ന് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 10.092 ഗ്രാം ​എം​ഡി​എം​എ​യും 6.2 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ബംഗളൂരുവിൽനി​ന്നും ല​ഹ​രി ഉ​ത്പന്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ​യു​ടെ അ​ള​വ് വ​ലി​യതോ​തി​ലു​ള്ള​താ​യ​തി​നാ​ൽ അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന ബംഗളൂരു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ബംഗളൂരു സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ - ഗ്രേ​ഡ് ജോ​ഷി ജോ​ൺ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡു​മാ​രാ​യ ബി​ജു പ്ര​കാ​ശ്, ജോ​ജ​ൻ ജോ​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​കു​ൽ, ശ്രീ​ക്കു​ട്ട​ൻ, കൃ​ഷ്ണ​ദാ​സ്, പ്ര​വീ​ൺ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

Tags : MDMA nattuvishesham local news

Recent News

Up